HomeNewsInaugurationവട്ടപ്പാറയിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി

വട്ടപ്പാറയിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി

aid-post-vattappara

വട്ടപ്പാറയിൽ പോലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തനം തുടങ്ങി

വളാഞ്ചേരി: ദേശീയപാതയിൽ വട്ടപ്പാറയിൽ പുതുക്കിനിർമിച്ച പോലീസ് എയ്ഡ് പോസ്റ്റ് ബുധനാഴ്ച പ്രവർത്തനം തുടങ്ങി. ഇന്ന് പത്തിന് കളക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി പ്രതീഷ്‌കുമാർ മുഖ്യാതിഥിയായി. പോലീസ്, മോട്ടോർവാഹന, പൊതുമരാമത്ത് വകുപ്പ് അധികൃതരും സംബന്ധിക്കും.
aid-post-vattappara
ജില്ലാ റോഡ് സുരക്ഷ കൗൺസിലിന്റെ തീരുമാനപ്രകാരം റോഡ് ആക്‌സിഡന്റ് ആക്‌ഷൻ ഫോറ(റാഫ്)മാണ് എയ്ഡ് പോസ്റ്റ് നിർമിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വട്ടപ്പാറയില്‍ എയ്ഡ് പോസ്റ്റ് ഉണ്ടായിരുന്നെങ്കിലും പിന്നീട് നിര്‍ജീവമാവുകയായിരുന്നു. വാഹനാപകടങ്ങൾക്ക് സാധ്യത കൂടുതലുള്ള രാത്രിയിലും പുലർച്ചെയുമാണ് ഇതിന്റെ പ്രവർത്തനം. വട്ടപ്പാറ വഴി കടന്നുപോകുന്ന വാഹനഡ്രൈവര്‍മാര്‍ക്ക് അപകടവളവിനെ കുറിച്ച് പോലീസ് അവബോധം നല്‍കും. ഡ്രൈവര്‍മാരുടെ വിശ്രമം ഉറപ്പ് വരുത്തിയും വാഹനത്തിന്റെ കാര്യക്ഷമത ഉറപ്പുവരുത്തിയും ആവശ്യമായ നടപടികള്‍ പോലീസ് കൈകൊള്ളും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!