മുസ്തഫ മാസ്റ്റർക്ക് യാത്രയപ്പ് നൽകി ബ്രദേഴ്സ് മാവണ്ടിയൂർ
വളാഞ്ചേരി: മാവണ്ടിയൂർ ബ്രദേഴ്സ് ഹൈസ്കൂളിൽ നിന്നും 35 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ഉർദു അധ്യാപകൻ പി.എം മുസ്തഫ മാസ്റ്റർക്കുള്ള യാത്രയയപ്പും, സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ട് വർഷവും ഹൈസ്കൂൾ വിഭാഗം ഉർദു ഗസൽ ആലാപനത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി, സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ അനന്തലക്ഷ്മി അനൂപിനുള്ള അനുമോദനവും സംഘടിപ്പിച്ചു.
സ്കൂളിൽ നിന്നും വിവിധ ബാച്ചുകളിൽ ഉർദു പഠിച്ചിരുന്ന പൂർവ വിദ്യാത്ഥികൾ സംഘടിപ്പിച്ച പരിപാടി എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ രാജീവ് ഉദ്ഘാടനം ചെയ്തു. ഹെസ് മാസ്റ്റർ പി.എം.മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. എസ്.സി.ഇ.ആർ.ടി മുൻ റിസർച്ച് ഓഫീസർ എൻ മൊയ്തീൻ കുട്ടി അനുമോദന പ്രസംഗം നടത്തി.
എടയൂർ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഒ.കെ സുബൈദ, കെ.പി.സീനത്ത്, പ്രിൻസിപ്പൽ പി.എ നവാസ്, കെ.യു.ടി.എ മലപ്പുറം റവന്യൂ ജില്ലാ ട്രഷറർ കെ.അബ്ദുൽ ജലീൽ, സെക്രട്ടി പി.പി മുജീബ് റഹിമാൻ, സബ് ജില്ലാ സെക്രട്ടറി അബ്ദു സമദ്, റഫീഖ് മച്ചിഞ്ചേരി, മരക്കാറലി, സഫിയ ടീച്ചർ പ്രസംഗിച്ചു. ഒ.കെ സിദ്ദിഖ് മാസ്റ്റർ സ്വാഗതവും, ഷാനവാസ് മാസ്റ്റർ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here