പ്രളയത്തിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലായ ആ വരികളുടെ കർത്താവ് ഇവിടെയുണ്ട്
തച്ചനാട്ടുകര (പാലക്കാട്): ‘പുഴ കൊണ്ടുവന്നിട്ട ബോർഡുകൾ നോക്കി കടൽ തലതല്ലിച്ചിരിച്ചു- പട്ടിയുണ്ട് സൂക്ഷിക്കുക, അതിക്രമിച്ച് കടക്കുന്നത് ശിക്ഷാർഹം, പരസ്യം പതിക്കരുത്, ഇത് പൊതുവഴിയല്ല, അന്യർക്ക് പ്രവേശനമില്ല, അനുവാദം കൂടാതെ അകത്തുകടക്കരുത്’ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിൽ തരംഗമായ സന്ദേശമാണിത്.
മനുഷ്യൻ പ്രകൃതിയോട് ചെയ്യുന്ന ദ്രോഹവും മലയാളിയുടെ സ്വാർഥതയുമെല്ലാം പൊളിച്ചെഴുതിയ ഇൗ വരികളുടെ അർഥവ്യാപ്തി മൂലമാണ് ഇതേറെ ചർച്ചയായത്. എന്നാൽ, വരികൾ വൈറലായപ്പോഴും പലയിടങ്ങളിലും എഴുത്തുകാരെൻറ പേരില്ലാതെയാണ് പ്രചരിച്ചത്. അധ്യാപകനും എഴുത്തുകാരനുമായ ശിവപ്രസാദ് പാലോടിേൻറതാണ് യഥാർഥത്തിൽ ഇൗ വരികൾ. തെൻറ ബ്ലോഗിൽ ഇദ്ദേഹമെഴുതിയ ‘പ്രളയകഥകൾ’ എന്ന പോസ്റ്റിൽനിന്ന് ശിവപ്രസാദ് പാലോട് എന്നത് വെട്ടിമാറ്റിയാണ് പലരും സ്വന്തമെന്ന മട്ടിൽ പ്രചരിപ്പിച്ചത്. പതിനായിരത്തിലധികം പേരാണ് ഈ വരികൾ ഫേസ്ബുക്കിൽ മാത്രം ഷെയർ ചെയ്തത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here