ഡോ. എം. ഗോവിന്ദന്റെ ആത്മകഥ ‘അനുഭവങ്ങൾ നേട്ടങ്ങൾ’ പ്രകാശനം ചെയ്തു
വളാഞ്ചേരി : വളാഞ്ചേരിയിലെ ആദ്യകാല ഡോക്ടറായ എം. ഗോവിന്ദൻ അടിമുടി കരുണാമയനായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നുവെന്ന് അബ്ദുസ്സമദ് സമദാനി എം.പി. പറഞ്ഞു. ‘അനുഭവങ്ങൾ നേട്ടങ്ങൾ’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വളാഞ്ചേരിയുടെ ചരിത്രരേഖയാണ് അനുഭവങ്ങൾ നേട്ടങ്ങൾ എന്ന ആത്മകഥയെന്ന് പുസ്തകം ഏറ്റുവാങ്ങിയ കെ.ടി. ജലീൽ എം.എൽ.എ. പറഞ്ഞു. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ഗോവിന്ദന്റെ ഛായാചിത്രവും എ.എൽ.എ. അനാവരണം ചെയ്തു. ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. എം. സീതി, ഡോ. എൻ.കെ. മുഹമ്മദാലി, ഡോ. എൻ. മുജീബ് റഹ്മാൻ, പി. മാനവേന്ദ്രനാഥ്, എം.ടി. അസീസ്, വസന്ത ഗോവിന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here