ശബരിമലയ്ക്കുവേണ്ടി അങ്ങാടിപ്പുറത്ത് നാമജപ ഘോഷയാത്ര
അങ്ങാടിപ്പുറം∙ ശബരിമലയിലെ പാരമ്പര്യ ആചാരങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി അയ്യപ്പ ഭക്തജന കൂട്ടായ്‌മ അങ്ങാടിപ്പുറത്ത് നാമജപ ഘോഷയാത്ര നടത്തി. കർപ്പൂര ദീപത്തിനു പിന്നിലായാണ് അയ്യപ്പനാമജപവും ശരണം വിളികളുമായി ഘോഷയാത്ര നീങ്ങിയത്.
ആയിരക്കണക്കിനാളുകൾ അണിനിരന്നതോടെ ദേശീയപാത അയ്യപ്പഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞു. സ്‍ത്രീകളുടെ വലിയ പങ്കാളിത്തം ശ്രദ്ധേയമായി. പാലക്കോട് ആൽക്കൽമണ്ണ ധന്വന്തരിക്ഷേത്ര പരിസരത്തുനിന്ന് ആരംഭിച്ച ഘോഷയാത്ര തിരുമാന്ധാംകുന്ന് പൂരപ്പറമ്പിലെത്തി.
ഇവിടെനിന്നു തുടങ്ങിയ മഹാഘോഷയാത്ര മുതുവറ മഹാവിഷ്‍ണുക്ഷേത്രം, തളി മഹാദേവക്ഷേത്രം എന്നിവിടങ്ങളിലെത്തി നഗരം ചുറ്റി തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിന്റെ തെക്കേ നടയിലെത്തി കർപ്പൂരദീപം സമർപ്പിച്ച് ശരണം വിളികളോടെ സമാപിച്ചു. വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ഗുരുസ്വാമിമാരാണ് നേതൃത്വം നൽകിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here