HomeNewsMovieമലബാര്‍ വിപ്ലവത്തിലെ ധീരനേതാവാകാന്‍ പൃഥ്വിരാജ്; വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം സിനിമ ആകുന്നു

മലബാര്‍ വിപ്ലവത്തിലെ ധീരനേതാവാകാന്‍ പൃഥ്വിരാജ്; വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം സിനിമ ആകുന്നു

ashik-abu-pritvi-raj

മലബാര്‍ വിപ്ലവത്തിലെ ധീരനേതാവാകാന്‍ പൃഥ്വിരാജ്; വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവ ചരിത്രം സിനിമ ആകുന്നു

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പോരാട്ടത്തിന്റെ പേരിൽ കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച സംഭവമാണ് 1921ലെ മലബാർ വിപ്ലവം. വിപ്ലവത്തിനു നേതൃത്വം നൽകിയ ഏറനാട്, വള്ളുവനാട് പ്രദേശങ്ങളിലെ ധീരനായകനായിരുന്നു വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. അക്കാലത്ത് ബ്രിട്ടീഷുകാർ അവരുടെ പ്രധാനശത്രുവായി കണ്ടത് ഹാജിയെയായിരുന്നു.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ സിനിമയാക്കുകയാണ് ആഷിക് അബു. മലബാർ വിപ്ലവത്തിന്റെ നൂറാം വർഷമായ 2021ൽ ഷൂട്ടിങ് ആരംഭിക്കുമെന്ന് ആഷിക് അബു ഫെയ്സ്ബുക്കിലൂടെ അറിയിച്ചു. ഹാജിയാകുന്നത് പൃഥ്വിരാജ് ആണ്. ആഷിക് അബുവിന്റെ കുറിപ്പ്.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് മലയാളരാജ്യം എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു…സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഹർഷദ്, റമീസ് എന്നിവരുടേതാണ് തിരക്കഥ. ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കും. കോംപസ് മൂവീസും ഒ പി എം സിനിമാസും ചിത്രത്തിൽ സഹകരിക്കും


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!