HomeNewsInitiativesCommunity Serviceസാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു

സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു

board-chelur-reinstated-temple

സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു

ആതവനാട്: സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ച പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ ബോർഡ് പുന:സ്ഥാപിച്ചു. പൂളമംഗലം ചെല്ലൂർ ശിവപാർവ്വതി ക്ഷേത്രത്തിൻ്റെ പൂളമംഗലം ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ദിശ തെളിയിക്കുന്ന ബോർഡാണ് ഒരാഴ്ച മുൻപ് സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചത്. സംഭവത്തെ തുടർന്ന് മറ്റു വിഭാഗത്തിൽ പെട്ട മതസ്ഥരും ഇതിനെതിരെ രംഗത്ത് വരികയും പ്രതിഷേധമുയർത്തുകയും തുടർന്ന് കൽപ്പകഞ്ചേരി പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. ബോർഡ് നശിപ്പിക്കപ്പെട്ട പൂളമംഗലം ജംഗ്ഷനിൽ ജാതിമത ഭേതമന്യേ പുതിയ ദിശാ ബോർഡ് സ്ഥാപിച്ചു. പ്രദേശത്തെ മതമൈത്രി തകർക്കാനുള്ള ശ്രമമാണ് സാമൂഹ്യ ദ്രോഹികൾ ഇതിലൂടെ ലക്ഷ്യമിട്ടതെന്നും മതമൈത്രി തകർക്കാൻ ആരെയും അനുവദിക്കില്ലായെന്നും ക്ഷേത്ര കമ്മിറ്റി പ്രസിസ്റ്റ് എ.കെ ദീപു പറഞ്ഞു. ചടങ്ങിൽ സെക്രട്ടറി ദേവദാസൻ, ട്രഷറർ പാലേരി അച്ചു, വൈ: പ്രസിഡൻ്റ് സത്യൻ, വാർഡ് മെമ്പർ എം.കെ കുഞ്ഞുട്ടി, കുഞ്ഞാപ്പു പൂളമംഗലം, നൂറു പൂളമംഗലം, കുഞ്ഞിപ്പ, യൂത്ത് വി4യു ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!