HomeNewsObituaryപോലീസിനെ കണ്ട് ഭയന്ന് ചമ്രവട്ടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ മണൽ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പോലീസിനെ കണ്ട് ഭയന്ന് ചമ്രവട്ടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ മണൽ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

chamravattom

പോലീസിനെ കണ്ട് ഭയന്ന് ചമ്രവട്ടം പാലത്തിൽ നിന്നും പുഴയിൽ ചാടിയ മണൽ ലോറി ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി

പൊലീസിനെ കണ്ട് മണൽ ലോറി ഡ്രൈവറും, ക്ലീനറും പുഴയിൽ ചാടിയ സംഭവത്തിൽ കാണാതായ മൻസൂറിന്റെ മൃതദേഹം പുറത്തൂർ കടവിൽ നിന്നും കണ്ടെത്തി. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുക്കിൽപ്പെട്ട് ഇയാളെ കാണാതാവുകയായിരുന്നു. കാണായ ഇയാൾക്കുവേണ്ടി ഇന്നലെ ഏറെ നേരം തിരച്ചിൽ നടത്തിയിരുന്നു. തിരൂർകാവിലക്കാട് ഭാഗത്ത് നിന്നും മണൽ കയറ്റി പോവുകയായിരുന്ന ലോറി ജീവനക്കാരാണ് പൊന്നാനി ചമ്രവട്ടം പാലത്തിൽ വെച്ച് പുഴയിലേക്ക് എടുത്തു ചാടിയത്. ഇന്നലെ പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം. ലോറി ജീവനക്കാരനായ തവനൂർ അതളൂർ സ്വദേശി പുളിക്കൽ മൻസൂർ ( 20 ) കൂടെയുണ്ടായിരുന്ന ചമ്രവട്ടം അത്താണിപ്പടി സ്വദേശി ഉമർഷാദ് (24) എന്നിവരാണ് പുഴയിൽ ചാടിയത്. ഇതിൽ ഉമർഷാദ് പിന്നീട് നീന്തി രക്ഷപ്പെട്ടു. കാവിലക്കാട് ഭാഗത്ത് നിന്നും മണലുമായി ലോറിയിൽ വരികയായിരുന്ന ഇരുവരും ചമ്രവട്ടം ബസ്സ്റ്റോപ്പ് പാലത്തിൽ വെച്ച് പൊലീസിനെ കണ്ടതോടെ സ്പീഡിൽ പോവുകയായിരുന്നു. തുടർന്ന് പൊലീസ് പിന്തുടർന്നെത്തി.
chamravattom
പാലത്തിൽ വെച്ച് പൊലീസുകാർ ജീപ്പിൽ നിന്നും ഇറങ്ങുമ്പോഴേക്കും ഇരുവരും പാലത്തിന്റെ ജലം സംഭരിച്ച് നിർത്തുന്ന വടക്ക് ഭാഗത്തേക്ക് ചാടി. ഒഴുക്കിൽപ്പെട്ട് മരിച്ച മൻസൂറാണ് ആദ്യം പുഴയിലേക്ക് എടുത്തു ചാടിയത്. തുടർന്ന് ഉമർഷാദും പുഴയിലേക്ക് ചാടി. വെള്ളത്തിന്റെ കുത്തൊഴുക്ക് വർധിച്ചതിനാലും, ഷട്ടറുകൾ തുറന്നതിനാലും, ഇരുവരും പാലത്തിന്റെ തെക്കുഭാഗത്തേക്ക് ഒഴുകിപ്പോയി. പാലത്തിനടയിലെ കല്ലിൽ പിടിച്ചു നിന്ന ഉമർഷാദ് പിന്നീട് തൊട്ടടുത്ത തുരുത്തിലേക്ക് നീന്തിക്കയറുകയായിരുന്നു. മൻസൂറും കല്ലിൽ പിടിച്ചു നിന്നെന്ന് രക്ഷപ്പെട്ട ഉമർഷാദ് പറഞ്ഞിരുന്നു. പിന്നീട് മൻസൂറിനെ കാണാതാവുകയായിരുന്നു.
chamravattom
യുവാക്കൾ പുഴയിൽ ചാടിയത് കണ്ടിട്ടും പൊലീസ് രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ലോറിയുമായി പോയെന്ന് ആരോപിച്ച് നാട്ടുകാർ ഏറെനേരം പൊലീസുമായി വാക്കുതർക്കമുണ്ടാവുകയും, സംസ്ഥാന പാത ഉപരോധിക്കുകയും ചെയ്തു. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും നാവിക സേനയും ചേർന്നാണ് തെരച്ചിൽ നടത്തിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!