HomeNewsObituaryUnnaturalകുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

drown-quarry-kuttippuram

കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു

കുറ്റിപ്പുറം: കുറ്റിപ്പുറം ഊരോത്ത്പള്ളിയാലിൽ സുഹൃത്തുക്കൾക്കൊപ്പം ക്വാറിയിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെടുത്തു. ആലത്തിയൂർ അണ്ണശ്ശേരി വീട്ടിൽ മുഹമ്മദ് ബഷീറിൻ്റെ മകൻ ബാദിറി(24)ന്യെ മൃതദേഹമാണ് കണ്ടെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബാദിറും സുഹൃത്തുക്കളും ഇവിടെയെത്തിയത്. ക്വാറിയിൽ നീന്തുന്നതിനിടെ ബാദിർ താഴ്ന്നുപോകുകയായിരുന്നു. സുഹൃത്തുക്കളുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ ഓടിയെത്തി തിരച്ചിൽ ആരംഭിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കുറ്റിപ്പുറം പോലീസും തിരൂരിൽ നിന്നും പൊന്നാനിയിൽ നിന്നുമുള്ള ഫയർ ഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചിരുന്നു.
drown-quarry-kuttippuram
എന്നാൽ ഇരുട്ടും മഴയും മൂലം തിരച്ചിൽ ദുസ്സഹമായതിനെ തുടർന്നാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രാവിലെ മുങ്ങൽ വിദഗ്ധരുടെ സഹയാത്തോടെ പുനരാരംഭിച്ച തിരച്ചിലിനെത്തുടർന്ന് ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം കണ്ടെത്തി കരയ്ക്കടിപ്പിക്കുകയായിരുന്നു. കുറ്റിപ്പുറം പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. തിരൂർ ഗൾഫ് ബസാറിൽ മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു മരിച്ച യുവാവ്. മാതാവ്: ബീന. സഹോരങ്ങൾ: ബാസിം (എഞ്ചിനീയർ, മംഗലാപുരം), വാലിദ് (വിദ്യാർഥി)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!