തൃശൂർ നാലമ്പല ദർശന യാത്രക്ക് ബുക്കിങ്ങ് ആരംഭിച്ചു
കൊച്ചി: പുണ്യ രാമായണ മാസത്തെ വരവേല്‍ക്കാനായി എറണാകുളം ഡിടിപിസിയും ട്രാവല്‍മേറ്റ് സൊലുഷനും സംയുക്തമായി നാലമ്പല തീര്‍ത്ഥയാത്ര ഭക്ത ജനങ്ങള്‍ക്കായി ഒരുക്കുന്നു. മലയാളമാസം കര്‍ക്കിടകം 1 (ജൂലൈ 17) മുതല്‍ ഈ പുണ്യയാത്ര ആരംഭിക്കുന്നു.
എല്ലാ തീര്‍ത്ഥ യാത്രക്കാര്‍ക്കും ക്യൂ നില്‍ക്കാതെ എറണാകുളത്തു നിന്ന് പുറപ്പെട്ട് തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ശ്രീ ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശ്രീ ശത്രുഘ്‌ന സ്വാമീ ക്ഷേത്രം എന്നീ ക്ഷേത്രങ്ങളില്‍ നാലമ്പല ദര്‍ശനം നടത്തി തിരിച്ചു എറണാകുളത്തു തന്നെ പര്യവസാനിക്കുന്നു. ഈ യാത്രയില്‍ ഭക്തര്‍ക്കായി വളരെയധികം സൗകര്യങ്ങള്‍ ഡിടിപിസി ഒരുക്കിയിട്ടുണ്ട്.
ഭക്തജനങ്ങള്‍ക്ക് യാത്രയില്‍ പരിപൂര്‍ണ്ണ നേതൃത്വവും പ്രായം ചെന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഒരു പോലെ ക്ഷേത്രങ്ങളില്‍ തൊഴാനുള്ള മുന്‍ഗണയും ലഭിക്കും. കൂടാതെ പ്രസാദം അടങ്ങിയ ഒരു കിറ്റും എറണാകുളം ഡിടിപിസി ഈ യാത്രയില്‍ വിതരണം ചെയ്യുന്നുണ്ട്.
ഒരു യാത്രയില്‍ 25 പേരില്‍ കൂടുതല്‍ ഉള്‍പെടുത്താന്‍ സാധിക്കാത്തതിനാല്‍ താല്‍പര്യം ഉള്ളവര്‍ എത്രയും പെട്ടെന്ന് കേരള സിറ്റി ടൂറിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബുക്ക് ചെയ്ത് ഈ അവസരം വിനിയോഗിക്കാം. എസി, പുഷ് ബാക്ക് തുടങ്ങിയ സൗകര്യങ്ങളുള്ള യാത്ര വളരെ മിതമായ നിരക്കിലാണ് ഡിടിപിസി അവതരിപ്പിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ എറണാകുളം ഡിടിപിസി ഓഫീസിലോ ബന്ധപ്പെടുക. വെബ്‌സൈറ്റ്: www.keralactiytour.com, ലാന്‍ഡ്‌ലൈന്‍ നമ്പര്‍: 0484 236 7334. ഫോണ്‍: +91 8893 99 8888, +91 8893 82 8888. പിക്കപ്പ് പോയിന്റ്: അങ്കമാലി, പറവൂര്‍ കവല, ആലുവ, മുട്ടം, കളമശ്ശേരി, ഇടപ്പിള്ളി, വൈറ്റില ഹബ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here