കൊച്ചുവേളി-നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് ബുക്കിംഗ് തുടങ്ങി
നിലമ്പൂർ: കൊച്ചുവേളി-നിലമ്പൂർ സ്പെഷൽ എക്സ്പ്രസ് വണ്ടിയുടെ ബുക്കിങ് തുടങ്ങി. എട്ടുമുതൽ ഓടിത്തുടങ്ങുന്ന വണ്ടിയിൽ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്ത് മാത്രമേ ഉപയോഗിക്കാൻ കഴിയു. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം ഉറപ്പുവരുത്താൻ വണ്ടിയിലെ സീറ്റുകളുടെ എണ്ണം പകുതിയോളമായി കുറച്ചിട്ടുണ്ട്.
അതനുസരിച്ച് 461 യാത്രക്കാർ മാത്രമാണുണ്ടാവുക. എ.സി.കോച്ചുകളിൽ 57 പേർക്കും സ്ലീപ്പർ കോച്ചുകളിൽ 251 പേർക്കും യാത്ര ചെയ്യാം. ഇരുന്ന് യാത്ര ചെയ്യാനുള്ളവരുടെ എണ്ണം 153 ആയും നിജപ്പെടുത്തിയിട്ടുണ്ട്. ഇതും റിസർവ്വ് ചെയ്യണം. ജനറൽ സിറ്റിങ്ങിന് 150 രൂപയാണ് നിലമ്പൂർ നിന്ന് കൊച്ചുവേളിയിലേക്കുള്ളത്. സ്ലീപ്പർ ബർത്ത്- 245, തേർഡ് എ.സി.-660, സെക്കൻഡ് എ.സി. 935 എന്നിങ്ങനെയാണ് യാത്രാ നിരക്ക്.
കൊച്ചുവേളിയിൽ നിന്ന് ദിവസവും രാത്രി 8.50-ന് പുറപ്പെട്ട് പുലർച്ചെ 5.45ന് നിലമ്പൂരിലെത്തും. നിലമ്പൂർ നിന്ന് രാത്രി 9.30ന് പുറപ്പെട്ട് പുലർച്ചെ 5.5.0ന് കൊച്ചുവേളിയിലുമെത്തും. സ്പെഷൽ തീവണ്ടിക്ക് നിലമ്പൂരിനും ഷൊർണൂരിനുമിടയിൽ വാണിമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണ് സ്റ്റോപ്പുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here