HomeNewsFinanceഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്

ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്

valanchery-budget

ഭവന പദ്ധതിക്ക് ഊന്നൽ നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്

വളാഞ്ചേരി: പിഎംഎവൈ ഭവനപദ്ധതിക്കു മുന്തിയ പരിഗണന നൽകി വളാഞ്ചേരി നഗരസഭാ ബജറ്റ്. 40,30,38,000 രൂപ വരവും 38.10,91,658 രൂപ ചെലവും 5, 10,84,975 രൂപ നീക്കിയിരിപ്പും കാണിക്കുന്ന ബജറ്റ് നഗരസഭാ ഉപാധ്യക്ഷൻ കെ.വി.ഉണ്ണിക്കൃഷ്ണൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷ സി.കെ.റുഫീന ആധ്യക്ഷ്യം വഹിച്ചു. പിഎംഎവൈ ഭവനപദ്ധതിക്കായി 6 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരസഭയിലെ ഗതാഗതക്കുരുക്കിനു പരിഹാരമായി ബൈപാസ് റോഡുകൾ നവീകരിക്കുന്നതിന് 1.35 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്.വൈക്കത്തൂരിൽ പുതിയ നഗരസഭാമന്ദിരം നിർമിക്കുന്നതിന് സർക്കാർ ഫണ്ട് അടക്കം 50 ലക്ഷം രൂപയും നീക്കിവച്ചു. നെൽക്കൃഷിവികസനത്തിന് 8 ലക്ഷം രൂപ വകയിരുത്തി. പിഎച്ച്സിയിൽ സായാഹ്ന ഒപി ആരംഭിക്കാനായി 8 ലക്ഷം രൂപ വകയിരുത്തി.
valanchery-budget
ജലക്ഷാമം പരിഹരിക്കുന്നതിന് 10 ലക്ഷം, മിനി വ്യവസായ കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 30 ലക്ഷം, പുതിയ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിന് 15 ലക്ഷം, ദരിദ്രരുടെ വീടുകൾ വാസയോഗ്യമാക്കുന്നതിന് 59.5 ലക്ഷം, ഭിന്നശേഷിക്കാരുടെ ക്ഷേമപദ്ധതികൾക്കായി 20 ലക്ഷം, തോടുകൾക്കു പാർശ്വഭിത്തി നിർമിക്കുന്നതിന് 50 ലക്ഷം, ആശ്രയ പദ്ധതിക്ക് 15 ലക്ഷം, പട്ടികജാതി വികസനത്തിന് 1.43 കോടി, വയോജനക്ഷേമത്തിനു 10 ലക്ഷം, നഗരസഭാ സ്റ്റേഡിയം നവീകരണത്തിന് 3 ലക്ഷം, തെങ്ങുകൃഷിയുടെ പ്രോത്സാഹനത്തിന് 16 ലക്ഷം എന്നിങ്ങനെ തുക മാറ്റിവച്ചിട്ടുണ്ട്. കാർഷികവിളകളും കുടുംബശ്രീ ഉൽപന്നങ്ങളും വിറ്റഴിക്കുന്നതിനും അവയെ പ്രോത്സാഹിപ്പിക്കുന്നതിനും ജനപങ്കാളിത്തത്തോടെ ‘വളാ‍ഞ്ചേരി ഫെസ്റ്റ്’ നടത്താനായി 3 ലക്ഷം രൂപയും വകയിരുത്തി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!