വിളയൂർ തടയണയിൽ വൻ തോതിൽ ചോർച്ച
വിളയൂർ: വിളയൂർ തടയണയിൽ വൻ തോതിൽ ചോർച്ച. ഇന്ന് ഉച്ചയോടെ വിളയൂർ ഭാഗത്ത് രണ്ടാമത്തെ ചീർപ്പിനടുത്താണ് തടയണയുടെ ഒരു ഭാഗം തകർന്നിട്ടുള്ളത്. വിളയൂർ തടയണയിൽ ഇന്ന് രൂപപ്പെട്ട വൻ തോതിൽ ചോർച്ച തടയണ തകർന്നത് കാരണമെന്ന് ദൃക്‌സാക്ഷികൾ ഇന്ന് ഉച്ചയോടെ വിളയൂർ ഭാഗത്ത് രണ്ടാമത്തെ ചീർപ്പിനടുത്താണ് വലിയതോതിൽ വെള്ളം നഷ്ട്പ്പെടുന്നതായി കണ്ടെത്തിയത് തുടർന്നാണ് ഈ ഭാഗത്ത് തടയണയുടെ ഭിത്തി തകർന്നു താഴേക്ക് പതിച്ചതായി കണ്ടെത്തിയത് മൂന്ന് വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച തടയണയുടെ വിളയൂർ ഭാഗത്തുള്ള ഒന്ന്-രണ്ട് ചീർപ്പുകൾക്ക് മുകളിൽ കഴിഞ്ഞ വര്ഷം രൂപപ്പെട്ട മാളം വഴി വെള്ളം കുത്തിയൊലിച്ചു തടയണയുടെ താഴ്ഭാഗത്തേക്ക് എത്തിയിരുന്നു ഇത് കാരണമായിരിക്കാം ഈ ഭാഗത്ത് തടയണയുടെ ഭിത്തി തകരാൻ കാരണമെന്നാണ് അനുമാനിക്കുന്നത് എന്നാൽ കഴിഞ്ഞ വേനലിൽ തടയണ ശുചീകരിച്ചു ഈ ഭാഗം പുനരുദ്ധരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും മഴ നേരത്തെ എത്തിയതോടെ ഇത് നടന്നില്ല അതോടൊപ്പം തടയണ ശുചീകരിക്കാൻ എടുത്തുമാറ്റിയ ചീർപ്പുകൾ ചിലത് പുനസ്ഥാപിക്കുകയും ചെയ്തിരുന്നില്ല ഇതെല്ലം തടയണയുടെ തകർച്ചക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു ഏതായാലും .തടയണയിൽ നിന്നും ഇത്തരത്തിൽ വെള്ളം നഷ്ടമാകുന്നതോടെ തടയണയെ ആശ്രയിച്ചു കഴിയുന്ന വിവിധ പഞ്ചായത്തുകളിലെ നിരവധി കുടിവെള്ള പദ്ധതികൾ അവതാളത്തിലാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here