നോക്കുകുത്തിയായി പുത്തനത്താണി ബസ് കാത്തിരിപ്പു കേന്ദ്രം
തിരുനാവായ: ബസ് കാത്തിരിപ്പുകേന്ദ്രം യാത്രക്കാർക്ക് ഉപകാരപ്പെടാതെയായി മാറി. പുത്തനത്താണി -തിരുനാവായ റോഡിൽ താഴെയായി നിർമിച്ച കാത്തിരിപ്പു കേന്ദ്രമാണ് കാടുപിടിച്ചു കിടക്കുന്നത്. പുത്തനത്താണി ബസ് സ്റ്റാൻഡ് തുറന്നപ്പോൾ തിരുനാവായ, തിരൂർ ഭാഗത്തേക്ക് പോകുന്ന യാത്രക്കാർക്കു വേണ്ടിയാണ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്.
തിരൂർ എം.വി.ഐ. ആയിരുന്ന മുഹമ്മദ് അനസിന്റെ നിർദേശപ്രകാരം ആതവനാട് പഞ്ചായത്താണ് ബസ് കാത്തിരിപ്പു കേന്ദ്രം നിർമിച്ചത്. തിരുനാവായ ഭാഗത്തേക്ക് പോകുന്ന ബസുകൾ പുതുതായി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ നിർത്തി യാത്രക്കാരെ ഇറക്കാനും കയറ്റാനുമായിരുന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനമെടുത്തത്.
എന്നാൽ ബസുകൾ തിരുനാവായ റോഡിലെ പള്ളിക്കടുത്തു നിന്നുമാണ് പഴയ പോലെ യാത്രക്കാരെ കയറ്റുന്നതും ഇറക്കുന്നതും. വെയിലും മഴയുമേറ്റ് യാത്രക്കാർ പെരുവഴിയിൽനിന്നാണ് ബസ് കയറുന്നത്. ഇതിനാൽ പഞ്ചായത്ത് നിർമിച്ച കാത്തിരിപ്പുകേന്ദ്രം നോക്കുകുത്തിയായി മാറി.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here