വളാഞ്ചേരി ബൈപാസ്: സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടെന്ന് ആരോപണം
വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി ബൈപാസിലെ അപാകതകൾ പരിഹരിക്കണമെന്ന് വളാഞ്ചേരി ബൈപാസ് അഴിമതി വിരുദ്ധ സമിതി. സ്ഥലമെടുപ്പിലും വില നിർണ്ണയത്തിലും ക്രമക്കേടും നടന്നിട്ടുണ്ടെന്നും അംഗങ്ങൾ ആരോപിച്ചു.
വട്ടപ്പാറ വളവ് നികത്തുക എന്ന ലക്ഷ്യത്തോടെ ബൈപാസിൽ വളവ് തിരിവുകളുണ്ടെന്നും പല കെട്ടിടങ്ങളെയും തെറ്റായ രീതിയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആരാധനാലയത്തെ വാണിജ്യകേന്ദ്രമാക്കിട്ടുണ്ട്. സമിതിയുടെ നേതൃത്ര്വത്തിൽ വിദഗ്ദർ തയ്യാറാക്കിയ പ്ലാൻ പ്രകാരം വളവ് തിരിവുകളും നാശനഷ്ടങ്ങളും കുറവാണ്. സർക്കാർ അലൈൻമെന്റ് പ്രകാരം 57 വീടുകൾ പൊളിക്കേണ്ടി വരുമെന്ന കണക്കിൽ നിന്ന് സമിതി തയ്യാറാക്കിയ പ്ലാൻ പ്രകാരം 23 വീടുകൾ മാത്രം പൊളിച്ചാൽ മതിയാകും. ദൂരം 20 മീറ്ററായും കുറയും. 2 കിലോമീറ്റർ ദൂരത്ത് വളവുകളുമില്ല.
ഈ പ്ലാൻ മുൻസിപ്പാലിറ്റി ഐക്യകണ്ഠേണ അംഗീകരിച്ചതാണെന്ന് സമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പാടങ്ങളിലൂടെ പാത കടന്നുപോകുമ്പോൾ നിർമ്മാണച്ചിലവ് കൂടുതലാകുമെന്ന് കണ്ടാണ് അധികൃതർ പാത മാറ്റാൻ തയ്യാറാകാത്തത്. ബി.ഒ.ടി കരാറുകാരെ സഹായിക്കാൻ വേണ്ടി ദേശീയപാത അധികൃതർ അലൈൻമെന്റ് മാറ്റാൻ തയ്യാറാകാത്തതെന്ന് ഇവർ പറഞ്ഞു. എൻ.എച് അധികൃതരുടെ നടപടിക്കെതിരെ സമിതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ സമിതി അംഗങ്ങളായ അബ്ദുൽ ഷുക്കൂർ, ഷിഹബുദ്ദീൻ, ശുഹൈബ് കഞ്ഞിപ്പുര, അബ്ദുൽ മുനീർ വട്ടപ്പാറ, എം.നിസാർ തുടങ്ങിയവർ പങ്കെടുത്തു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here