കെ.എസ്.ഇ.ബി കാഷ് കൗണ്ടർ മാർച്ച് 31 വരെ പ്രവർത്തിക്കില്ല; ബില്ലുകൾ ഓൺലൈനായി അടക്കാം
നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത്, 31/03/2020 വരെ സംസ്ഥാനത്തുടനീളമുള്ള കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. മാർച്ച് 31 വരെയുള്ള ബില്ലുകളുടെ പേയ്‌മെന്റ് ഡ്യൂ ഡേറ്റ് ഒരു മാസത്തേക്ക് നീട്ടികൊണ്ട് നേരത്തെ തന്നെ ഉത്തരവായിട്ടുള്ളതാണ്.
ഉപഭോക്താക്കൾക്ക് ഈ സമയങ്ങളിൽ ഓൺലൈൻ ആയി ഡിജിറ്റൽ പേയ്മെന്റ് അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാം. മാർച്ച് 31 വരെ മീറ്റർ റീഡിങ്ങും നിർത്തിവെക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here