ഖത്തറിൽ വിദേശത്തു നിന്നുമുള്ള തൊഴിലാളികളുടെ റിക്രൂട്ട്മെൻറുമായി ബന്ധപ്പെട്ട നിയമഭേദഗതി പ്രാബല്യത്തിൽ
ദോഹ: അഡ്മിനിസ്ട്രേറ്റീവ് ഡവലപ്മെന്റ്, ലേബർ, സോഷ്യൽ അഫയേഴ്സ് മന്ത്രാലയം ഗാർഹിക തൊഴിലാളികളുടെ പ്രൊബേഷൻ കാലയളവ് 3 മാസത്തിൽ നിന്ന് 9 മാസമായി നീട്ടി. വിദേശത്ത് നിന്ന് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട്മെന്റ് ചെയ്യുന്നത് നിയന്ത്രിക്കുന്ന നിയമഭേദഗതി നടപ്പില്‍ വന്നതായും മന്ത്രാലയം അറിയിച്ചു.
മറ്റു രാജ്യങ്ങളിൽ നിന്നും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് എടുക്കുമ്പോൾ പ്രസ്തുത രാജ്യത്തെ തൊഴില്‍ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് നിയമം പറയുന്നു. തൊഴിലാളികൾക്ക് ഒൻപതു മാസത്തെ പൊബേഷൻ കാലയളവിൽ മൂന്ന് മാസത്തെ പ്രാഥമിക ടെസ്റ്റിങ്ങ് സമയത്തിനു പുറമേ ആറ് മാസം നിരീക്ഷണ കാലയളവുമുണ്ടാകും.
തൊഴിലുടമ ഒപ്പിട്ട കരാറിന്റെ കോപ്പിയും മറ്റ് വിശദാംശങ്ങളും ഖത്തറിലേക്കു ജോലിക്കു വരുന്ന തൊഴിലാളിക്ക് റിക്രൂട്ടിംഗ് കമ്പനി നല്‍കണം. ഇതിനു പുറമേ തൊഴിലുടമയുടെ കീഴില്‍ ജോലി ആരംഭിക്കുന്നതുവരെയുള്ള സമയത്തെ തൊഴിലാളിയുടെ താമസ സൗകര്യവും ഭക്ഷണവും ഇവർ സൗകര്യപ്പെടുത്തണം.
ആറു മാസത്തെ അഡീഷണൽ പ്രൊബേഷൻ കാലയളവിനുള്ളില്‍ തൊഴിലാളി ഓടിപ്പോവുകയോ ജോലി ചെയ്യാന്‍ വിമുഖത കാണിക്കുകയോ ഗുരുതരരോഗം ബാധിക്കുകയോ ചെയ്താല്‍ തൊഴിലുടമയ്ക്ക് ചെലവായ തുക നിശ്ചിത കിഴിവോടെ റിക്രൂട്ടിങ് ഏജന്‍സി ഗാരന്റി നല്‍കേണം. അതേസമയം, തൊഴിലാളിയെ മര്‍ദ്ദിക്കുകയോ കരാര്‍ ലംഘനം നടത്തുകയോ ചെയ്താല്‍ ഇതിനുള്ള തൊഴിലുടമയുടെ അവകാശം നഷ്ടപ്പെടും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here