HomeNewsArticlesതിരക്കുപിടിച്ച മനുഷ്യർക്ക് ചില ‘ബാല’പാഠങ്ങൾ

തിരക്കുപിടിച്ച മനുഷ്യർക്ക് ചില ‘ബാല’പാഠങ്ങൾ

children-field

തിരക്കുപിടിച്ച മനുഷ്യർക്ക് ചില ‘ബാല’പാഠങ്ങൾ

തീണ്ടി പാടത്തും പറമ്പുകളിലും കളിച്ചും കുളിച്ചും നുകർന്ന ഒരുപിടി ഭൂതകാലക്കുളിരിനെ മലയാളി എന്നു മുതൽ ഗൃഹാതുരം എന്ന് പേരിട്ടു വിളിച്ചോ, അന്നു മുതൽ അവൻ ആധുനികതയിൽ ഓടിത്തുടങ്ങുകയായി.
field
എവിടെയും എത്താതെ എന്തിനെന്നറിയാതെ പിഴ മൃഗത്തെപ്പോലെ അവൻ തിരക്കിലമർന്നു.പ്രകൃതിയോട് ഇണങ്ങി വളർന്ന നമ്മിലെ ബാല്യത്തോട് കൊഞ്ഞനം കാണിക്കുന്ന എത്ര ജൂൺ അഞ്ചുകൾ നമ്മിൽ ഒന്നും ഉണ്ടാക്കാതെ പിണങ്ങിപ്പോയി.. വേഗതയുടെ ഈയാംപാറ്റക്കളികളിൽ ജീവിതത്തെ പറിച്ചുനടപ്പെട്ട മുതിർന്നവർക്ക് ചില പാരിസ്ഥിതിക തിരിച്ചറിവുകളാണ് ബാല്യങ്ങൾ സമ്മാനിക്കുന്നത്. അത്തരമൊരു മനം നിറയ്ക്കുന്ന, തിരക്കിലമർന്ന വൈകുന്നേരക്കാഴ്ചയാണ് വളാഞ്ചേരി കഞ്ഞിപ്പുരയ്ക്കു സമീപത്തെ ദേശീയ പാതയോരത്ത് കാണുന്നത്.
field
ഇടവപ്പാതിയിലെ മഴയിൽ കുളങ്ങൾ നിറഞ്ഞു കവിഞ്ഞതോടെ കുഞ്ഞു മത്സ്യങ്ങളും പുറത്തേക്കൊഴുകാൻ തുടങ്ങി.ഇവയെ കോരിയെടുക്കാൻ നിരവധി കുട്ടികളാണ് ഇവിടെയുള്ള ചെറു പാടത്തെത്തുന്നത്. സ്കൂൾ വിട്ട് നേരെ പാഞ്ഞെത്തുന്നത് ഇവിടേക്കാണ്.ഞായറാഴ്ചകളിൽ തിരക്ക് കൂടും. പരൽ,മുഷി, സിലോപ്പി തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളാണ് തൊട്ടടുത്ത കുളങ്ങളിൽ നിന്നും നീർച്ചാലിലൂടെ ഒഴുകിയെത്തുന്നത്.
( എഴുത്ത്, ചിത്രങ്ങൾ: രാജേഷ് വി.അമല)


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!