ദേശീയപാത: നഷ്ടപരിഹാരം ജൂൺ അവസാനം പ്രഖ്യാപിക്കും
കോട്ടക്കൽ: ദേശീയപാത വികസനത്തിെൻറ പേരിൽ കുടിയൊഴിക്കപ്പെടുന്നവർക്കുള്ള നഷ്ടപരിഹാരം ജൂൺ അവസാനം പ്രഖ്യാപിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ ഡോ. ജെ.ഒ. അരുൺ അറിയിച്ചു. നവംബറിൽ ഫണ്ട് വിതരണം പൂർത്തിയാക്കിയ ശേഷം ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറാനാണ് തീരുമാനം. 2012ലെ ടൈപ്പ് ഫോർ കാറ്റഗറിയിൽ കെട്ടിടങ്ങൾക്ക് 12,800 രൂപയാണ് നിശ്ചയിച്ചിരുന്നത്. ഈ തുകയുടെ 40 ശതമാനം ഉയർത്തി 17,920 രൂപയാക്കി. വീടിനുള്ളിൽ പൈപ്പ് അടക്കമുള്ളവക്ക് 2150.40 രൂപ, വൈദ്യുതിയുള്ളവക്ക് 2240 എന്നിങ്ങനെയാണ് കണക്കുകൾ. ഈ തുക കൂട്ടി ലഭിക്കുന്ന തുകയുടെ നൂറു ശതമാനമടക്കം നൽകാനാണ് നിർദേശം. 1000 ചതുരശ്ര അടി വിസ്തീർണമുള്ള കോൺക്രീറ്റ് കെട്ടിടത്തിന് (വീട്) 41.45 ലക്ഷം രൂപയാണ് ലഭിക്കുക. എന്നാൽ, പൊതുമരാമത്ത് വകുപ്പാണ് വില നിർണയിച്ച് തിട്ടപ്പെടുത്തേണ്ടത്. തിരൂർ താലൂക്കിലെ ഭൂമി, മരങ്ങൾ, കാർഷിക വിളകൾ എന്നിവയുടെ കണക്കുകൾ ഈ മാസത്തോടു കൂടി പൂർത്തിയാകും. തുടർന്ന് തിരൂരങ്ങാടി, കൊണ്ടോട്ടി, താലൂക്കുകളിലെ നടപടികൾ ആരംഭിക്കും.
ഇതുവരെ പൊന്നാനി താലൂക്ക് ഒഴികെ 1928 പരാതികളാണ് എത്തിയത്. ഇതിെൻറ വിചാരണ മേയ് എട്ടിന് പൂർത്തിയാക്കും. ശേഷം പൊന്നാനിയിലെ വിചാരണ ആരംഭിക്കും. 362 പരാതികളാണ് പൊന്നാനിയിൽനിന്ന് ഇതുവരെ എത്തിയത്. ദേശീയ അതോറിറ്റിയുടെ അഭിപ്രായങ്ങൾ തേടിയാകും അവസാന നടപടികൾ.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here