കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മാണം ഉടന്‍ തുടങ്ങും
കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മാണം ഉടന്‍ തുടങ്ങുമെന്ന് പൊതുമാരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്. പ്രൊഫ. കെ.കെ ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എയുടെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പദ്ധതിക്ക് ടെന്‍ഡര്‍ കമ്മിറ്റിയില്‍ നിന്നും അനുമതി ലഭിച്ചിട്ടുണ്ടെന്നും 2018 നവംബര്‍ 21 ന് കരാറുകാരന് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കിഫ്ബിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here