കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു
കുറ്റിപ്പുറം : കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിൽ ലിഫ്റ്റുകളുടെ നിർമാണം ആരംഭിച്ചു. രണ്ട് പ്ളാറ്റ്ഫോമുകളിലുമായി ഒരുകോടി രൂപയോളം ചെലവഴിച്ചാണ് ലിഫ്റ്റുകൾ നിർമിക്കുന്നത്. 6.2 മീറ്റർ ഉയരമാണ് ലിഫ്റ്റുകൾക്ക് ഉണ്ടാവുക. രണ്ടാം നമ്പർ പ്ളാറ്റ്‌ഫോമിലാണ് ആദ്യ ലിഫ്റ്റിന്റെ നിർമാണം ആരംഭിച്ചിട്ടുള്ളത്. ഒന്നാം നമ്പർ പ്ളാറ്റ്‌ഫോമിലെ ലിഫ്റ്റ് നിർമാണം അടുത്തയാഴ്ച ആരംഭിക്കും. ജൂൺ മാസത്തോടെ നിർമാണം പൂർത്തിയാകും. 106 കോടി രൂപ ചെലവിൽ പ്ളാറ്റ്‌ഫോമിൽ ഷെൽറ്ററുകൾ നിർമിക്കുന്ന പ്രവൃത്തി പൂർത്തിയായിട്ടുണ്ട്. ഇനി ഒരുകോടി രൂപയുടെ ഫണ്ട് ഉപയോഗിച്ചുള്ള സ്റ്റേഷൻ കെട്ടിടം പുതുക്കിനിർമിക്കുന്ന പ്രവൃത്തിയാണ് ബാക്കിയുള്ളത്. അതിന്റെ ടെൻഡർ നടപടികൾ നടന്നുവരികയാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here