ഇരിമ്പിളിയം , കാട്ടിപ്പരുത്തി വില്ലേജ് ഓഫീസുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം നടന്നു
വളാഞ്ചേരി:കോട്ടക്കൽ മണ്ഡലത്തിൽ നിന്നും റീ ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയ ഇരിമ്പിളിയം വില്ലേജ് ഓഫീസ്, സ്മാർട്ട് റവന്യു ഓഫീസാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയ കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ്
എന്നിവയുടെ നിർമ്മാണോദ്ഘാടനം
മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി ടി.ആർ.കെ യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ശിലാഫലകം അനാഛാദനവും പട്ടയ വിതരണവും നിർവ്വഹിച്ചു. തിരൂർ തഹസിൽദാർ ടി.മുരളി റിപ്പോർട്ട് അവതരിപ്പി ച്ചു . പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ ശുപാർശ പ്രകാരമാണ് ഇരിമ്പിളിയം, കാട്ടിപ്പരുത്തി വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ആക്കി ഉയർത്തുന്നതിനായി ഫണ്ടനുവദിച്ചത്. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി , വളാഞ്ചേരി നഗരസഭ ചെയർ പേഴ്സൺ സി.കെ. റുഫീന , ബ്ലോക്ക് മെമ്പർമാരായ കുന്നത്ത് ഫസീല ടീച്ചർ, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. അബ്ദുൽ നാസർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വേണുഗോപാലൻ എൻ , അഷ്റഫലി കാളിയത്ത്, പറശ്ശേരി അസൈനാർ, സജീഷ് പൊന്മള, ഫൈസൽ തങ്ങൾ, മാനു പാലക്കൽ, ഡപ്യൂട്ടി തഹസിൽദാർ കെ.എ.ജലീൽ, വില്ലേജ് ഓഫീസർമാരായ ജയശങ്കർ (കാട്ടിപ്പരുത്തി) രാജു ( ഇരിമ്പിളിയം) എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here