മല്ലൂർക്കടവിൽ പാർശ്വഭിത്തി നിർമാണം പൂർത്തിയായി
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ മല്ലൂർക്കടവിൽ പാർശ്വഭിത്തിനിർമാണം പൂർത്തിയായി. 32 ലക്ഷം രൂപ ചെലവിട്ട് ജലസേചനവകുപ്പാണ് പുഴയോരത്ത് കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചത്. പഞ്ചായത്തിലെ 18-ാം വാർഡിലുൾപ്പെട്ട സ്ഥലത്താണ് ഇപ്പോൾ ഭിത്തി നിർമിച്ചിട്ടുള്ളത്. ഈഭാഗത്ത് പുഴയോരം ഇടിയുന്നത് സമീപത്തെ കുടുംബങ്ങൾക്ക് ഭീഷണിയായിരുന്നു. പ്രദേശത്തെ കുടുംബങ്ങളുടെ ഭീതിമനസ്സിലാക്കിയ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. പുഴയോരത്ത് സംരക്ഷണഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ട് ജലവിഭവ വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് കത്തു നൽകിയിരുന്നു. ഇതേത്തുടർന്നാണ് 32 ലക്ഷം രൂപ ജലസേചനവകുപ്പ് അനുവദിച്ചത്.
ജലവിഭവ വകുപ്പിൽനിന്നുള്ള 50 ലക്ഷം രൂപ ഉപയോഗിച്ച് കുറ്റിപ്പുറം ഗവ. ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ചെങ്ങണക്കടവിലും ഭാരതപ്പുഴയുടെ വലതുകരയിൽ കരിങ്കല്ലുപയോഗിച്ച് സംരക്ഷണഭിത്തി നിർമിച്ചിരുന്നു.
Summary:the construction works of pavement walls at mallur bay completed
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here