കാടാമ്പുഴ ഇരട്ടക്കൊല; വിധി ദിവസം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു
മലപ്പുറം: അമ്മയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വിധി പറയുന്ന ദിവസം കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വളാഞ്ചേരി കാടാമ്പുഴയിൽ പൂർണ ഗർഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ ചാലിയത്തൊടി മുഹമ്മദ് ശരീഫ് (42) ആണ് മലമ്പുഴ ജില്ലാ ജയിലിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ബുധന്‍ രാവിലെ ഏഴരയോടെയാണ് സംഭവം.
മഞ്ചേരിയിലെ ജില്ലാ സെഷൻസ് കോടതിയിൽ വിധി കേൾക്കാൻ പോകുംമുമ്പ് കുളിക്കാൻ കയറിയപ്പോഴാണ് കൈയിലെ ഞരമ്പ് മുറിച്ചത്. ഉടൻ ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാൽ പൊലീസ് ജീപ്പിൽ കോടതിയിലെത്തിച്ചു. പൊലീസ് കസ്റ്റഡിയിൽവച്ച് ഇയാൾ മുമ്പും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രതി മുഹമ്മദ് ശരീരീഫിന്റെ ആത്മഹത്യാശ്രമം കോടതി നടപടികൾ വൈകിച്ചു. രാവിലെ പത്തരക്ക് ഹാജരാക്കേണ്ട പ്രതിയെ പകൽ രണ്ടരയോടെയാണ് കോടതിയിൽ ഹാജരാക്കിയത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here