HomeNewsEducationActivityകൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചിൻ്റെ ബിരുദധാന ചടങ്ങ് നടന്നു

കൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചിൻ്റെ ബിരുദധാന ചടങ്ങ് നടന്നു

zahrathul-quran-met-kolamangalam

കൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചിൻ്റെ ബിരുദധാന ചടങ്ങ് നടന്നു

വളാഞ്ചേരി: ഖുര്‍ആന്‍ പഠനത്തോടൊപ്പം കളിച്ചും രസിച്ചും പഠിക്കാനുള്ള നൂതന പാഠ്യപദ്ധതിയുമായി പ്രവര്‍ത്തിക്കുന്ന സഹ്‌റത്തുല്‍ ഖുര്‍ആന്‍ പ്രഥമ ബാച്ചില്‍ പ്രത്യേക കോഴ്‌സ് പൂര്‍ത്തിയാക്കിയ 25 കുട്ടികള്‍ക്ക് ഒരുക്കിയ ബിരുദദാന ചടങ്ങ് ശ്രദ്ധേയമായി. കൊളമംഗലം എജ്യു മൗണ്ട് എം ഇ ടി സ്‌കൂള്‍ കാമ്പസില്‍ നടന്ന പ്രത്യേക ചടങ്ങില്‍ വിവിധ വിഷയങ്ങളില്‍ കഴിവ് തെളിയിച്ച ജേതാക്കള്‍ക്കുള്ള അവാര്‍ഡ് സമര്‍പ്പണവും നടന്നു. ഇര്‍ശാദിയ്യ: & എം ഇ ടി സ്ഥാപനങ്ങളുടെ ജനറല്‍ സെക്രട്ടറിയും സമസ്ത കേന്ദ്ര മുശാവറ ക്ഷണിതാവുമായ അലവി സഖാഫി കൊളത്തൂര്‍, സയ്യിദ് ശിഹാബുദ്ധീന്‍ സഅദി കരേക്കാട്, കേരള മുസ്ലിം ജമാഅത്ത് വളാഞ്ചേരി സോണ്‍ പ്രസിഡണ്ടും എം ഇ ടി വൈസ് പ്രസിഡണ്ടുമായ പി എസ് കെ ദാരിമി എടയൂര്‍, സൈതലവി നിസാമി എന്നിവര്‍ ബിരുദദാന ചടങ്ങിന് നേതൃത്വം നല്‍കി.എസ് എസ് എല്‍ സി, എല്‍ എസ് എസ് ,സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പൊതു പരീക്ഷകളില്‍ മികച്ച വിജയം നേടിയ എ പ്ലസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള പുരസ്‌കാര വിതരണത്തിന് മാനേജര്‍ പി അബൂബക്കര്‍ ഹാജി, പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാഫി.പി.കെ., എസ് വൈ എസ് മലപ്പുറം ജില്ലാ സെക്രട്ടറി മുനീര്‍ പാഴൂര്‍, ഫൈസല്‍ അഹ്‌സനി എടയൂര്‍, വി.ഇസ്മായീല്‍ ഇര്‍ഫാനി, അമീന്‍ പെരിമ്പലം, മുനീര്‍ അഹ്‌സനി, ശമീര്‍ കൊളത്തൂര്‍, അഹ്മദ് റഫീഖ് നഈമി, സവാദ് കൊളത്തൂര്‍, യൂസുഫ് സി കെ നഗര്‍, ജാബിര്‍ കരേക്കാട്, എന്നിവര്‍ നേതൃത്വം നല്‍കി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!