HomeNewsGeneralഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം

ഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം

crematorium-marakkara

ഉദ്ഘാടനത്തിനൊരുങ്ങി മാറാക്കരയിലെ പൊതു ശ്മശാനം

മാറാക്കര : മാറാക്കര ഗ്രാമപ്പഞ്ചായത്തിന്റെ പൊതുശ്മശാനത്തിനായുള്ള കാത്തിരിപ്പിന് പരിഹാരമാകുന്നു. ഔദ്യോഗികമായി തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ മാസം അവസാനം ഉദ്ഘാടനം നടത്താനാണ് ധാരണ. പണി പൂർത്തിയായശേഷം സർക്കാരിന് സമർപ്പിച്ച നിയമാവലിക്ക് അംഗീകാരം ലഭിക്കാൻ വൈകിയതാണ് ഉദ്ഘാടനം നീളാൻ ഇടയാക്കിയതെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു. പൊതുശ്മശാനമെന്ന മാറാക്കരയുടെ പ്രതീക്ഷയ്ക്ക് 40 വർഷത്തെ പഴക്കമുണ്ട്. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എം. കൃഷ്ണൻനായരുടെ ആശയമാണ് മേഖലയിലൊരു പൊതുശ്മശാനമെന്നത്.
Ads
ഇതിനായി 1982-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 18-ാം വാർഡിലുള്ള മുഴങ്ങാണിയിലെ വലിയനിരപ്പിൽ സ്ഥലം കണ്ടെത്തുകയും 50 സെന്റ് സ്ഥലം വാങ്ങുകയുമായിരുന്നു. അവിടെയാണ് 40 വർഷത്തിനിപ്പുറം പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമാണം.പൊതുശ്മശാനമെന്ന മാറാക്കരയുടെ പ്രതീക്ഷയ്ക്ക് 40 വർഷത്തെ പഴക്കമുണ്ട്. ആദ്യകാല പഞ്ചായത്ത് പ്രസിഡന്റും റിട്ട. അധ്യാപകനുമായ എം. കൃഷ്ണൻനായരുടെ ആശയമാണ് മേഖലയിലൊരു പൊതുശ്മശാനമെന്നത്.
crematorium-marakkara
ഇതിനായി 1982-ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി 18-ാം വാർഡിലുള്ള മുഴങ്ങാണിയിലെ വലിയനിരപ്പിൽ സ്ഥലം കണ്ടെത്തുകയും 50 സെന്റ് സ്ഥലം വാങ്ങുകയുമായിരുന്നു. അവിടെയാണ് 40 വർഷത്തിനിപ്പുറം പൊതുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങുന്നത്. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് ഫണ്ടുകളുപയോഗിച്ച് ഏകദേശം ഒരു കോടി രൂപ ചെലവിലാണ് നിർമാണം. വാതക ക്രിമറ്റോറിയമാണ് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് സ്ഥാപിച്ചിട്ടുള്ളത്. ശ്മശാനത്തിന്റെ നടത്തിപ്പിനായി കെയർടേക്കറെ ഇതിനകം പഞ്ചായത്ത് ഭരണസമിതി നിയമിച്ചിട്ടുണ്ട്.

മാറാക്കരക്ക് പുറത്തുനിന്നുള്ള മൃതശരീരങ്ങളും ഇവിടെ സംസ്‌കരിക്കാൻ കഴിയുമെന്നും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സജ്‌നയും വൈസ് പ്രസിഡന്റ് ഉമറലി കരേക്കാടും പറഞ്ഞു. സ്ഥിരംസമിതി അധ്യക്ഷരായ ഒ.പി. കുഞ്ഞിമുഹമ്മദ്, ശരീഫ ബഷീർ, പാമ്പലത്ത് നജ്മത്ത് എന്നിവരും മുഴങ്ങാണിയിലെത്തി ശ്മശാനത്തിന്റെ പ്രവർത്തനപുരോഗതി വിലയിരുത്തി.

മാറാക്കര


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!