വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു
എടയൂർ: വടക്കുംപുറം ഗവ. എൽ.പി.സ്‌കൂളിൽ ജൈവകൃഷിത്തോട്ടത്തിലെ പച്ചക്കറികൾ വിളവെടുത്തു. കുട്ടികൾക്ക് വിഷരഹിത പച്ചക്കറികൾ നൽകുക എന്ന ലക്ഷ്യത്തോടെ ഉൽപാദിപ്പിച്ചവയാണ് വിളവെടുത്തത്. എടയൂർ കൃഷി ഓഫീസർ രജിന വാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്‌കൂളിലും വീട്ടിലും ജൈവ പച്ചക്കറികൾ കൃഷി ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് കൃഷി ഓഫീസർ കുട്ടികളെ ബോധവൽക്കരിച്ചു. പ്രഥമാധ്യാപകൻ ടി.പി. അബ്ബാസ്, അധ്യാപകരായ കെ. മുഹമ്മദാലി, കെ. സിറജുദ്ദീൻ, പി.കെ. അസീസ്, എ. രാജൻ, എൻ. മുബീന എന്നിവർ സംബന്ധിച്ചു.
പയർ, വെണ്ട, ചീര, വെള്ളരി, കുമ്പളം, ചുരങ്ങ എന്നിവയാണ് വിളവെടുത്തത്. അടുത്ത ദിവസത്തെ ഉച്ചഭക്ഷണത്തിൽ വിളവെടുത്ത പച്ചക്കറികൾ ഉൾപ്പെടുത്തുമെന്ന് പ്രഥമാധ്യാപകൻ പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here