ദേശീയ സാമ്പിൾ സർവേ മാർച്ച് 31 വരെ നീട്ടി
മലപ്പുറം: ദേശീയ സാമ്പിൾ സർവേ 78 -ാം റൗണ്ട് മാർച്ച് 31 വരെ നീട്ടി സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പ് ഡയറക്ടറുടെ ഉത്തരവ് ഇറങ്ങി. ഡിസംബർ 31 ന് അവസാനിക്കേണ്ടിയിരുന്ന സർവേയാണ് കോവിഡ് പശ്ചാതലത്തിൽ നീട്ടിയിരിക്കുന്നത്. ജില്ലയിൽ നഗരസഭ, ഗ്രാമപഞ്ചായത്തുകളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 52 വാർഡുകളിൽ 31 വാർഡുകളിൽ സർവേ പൂർത്തീകരിച്ചു.
ചീക്കോട്, എടക്കര, എടപ്പറ്റ, എടപ്പാൾ, കൽപകഞ്ചേരി, മംഗലം, നിറമരുതൂർ, പൊന്നാനി, താഴെക്കോട്, തേഞ്ഞിപ്പലം, തിരൂരങ്ങാടി, തുവൂർ, തിരൂർ, വട്ടംകുളം വാഴയൂർ, വെളിയംകോട്, വേങ്ങര എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നു തെരഞ്ഞെടുക്കപ്പെട്ട 21 വാർഡുകളിലാണ് ഇനിയും സർവേ പൂർത്തീകരിക്കാനുള്ളത്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here