6.30 കോടിയുടെ പദ്ധതികളുമായി കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ അവതരിപ്പിച്ചു
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന്റെ 2019-20 വർഷത്തെ വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വികസന സെമിനാർ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു. 2019-20 വർഷത്തിൽ വികസനഫണ്ട് സാധാരണ വിഹിതത്തിൽ 4,52,83,000/- രൂപയും എസ്.സി.പി ഇനത്തിൽ 1,16,75,000/- രൂപയും , ടി.എസ്.പി ഇനത്തിൽ 6,72,000/- രൂപയും ഉൾപ്പെടെ 5,76,30,000/- രൂപ പദ്ധതി വിഹിതവും മെയ്ന്റനൻസ് ഗ്രാന്റ് നോൺ റോഡ് വിഭാഗത്തിൽ 53,73,000/- രൂപയും ഉൾപ്പടെ ആകെ 6,30,03,000/- രൂപ അടങ്കൽ പ്രതീക്ഷിക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചത്.
ലൈഫ് ഭവന പദ്ധതി ഉൾപ്പെടുന്ന പാർപ്പിട മേഖലയ്ക്ക് 1,15,26,000/- രൂപയും ഉത്പാദന മേഖലയ്ക്ക് 72,45,280/- രൂപയും മാലിന്യം , ജലസംരക്ഷണത്തിന് 36,22,640/- രൂപയും വനിതകൾക്ക് 48,57,340/- രൂപയും ശിശുക്കൾക്കും ഭിന്നശേഷിക്കാർക്കുമായി 24,28,670/- രൂപയും വയോജനങ്ങൾക്കായി 24,28,670/- രൂപയും പശ്ചാത്തല മേഖലയ്ക്കായി 1,63,83,340/- രൂപയും മറ്റുള്ളവയ്ക്കായി 53,73,000/- രൂപയുമാണ് പദ്ധതിയിൽ വകയിരുത്തിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്തിലെ ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്ക് പരാമാവധി സഹായങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷി സൗഹൃദ ഇടം എന്ന പദ്ധതി 2019-20 വർഷത്തിൽ നടപ്പിലാക്കാനായി തുക വകയിരുത്തിയിരിക്കുന്നു. ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ഭിന്നശേഷിക്കാരുടെ മാനസിക ഉല്ലാസത്തിനും പദ്ധതി വിഭാവനം ചെയ്യുന്നു.
2018-19 വർഷത്തിൽ നടപ്പിലാക്കിയ സ്‌കൂൾ കുട്ടികൾക്കായുള്ള സ്റ്റീൽ വാട്ടർ ബോട്ടിൽ പദ്ധതി 2019-20 വർഷത്തിലും തുടരുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഗവൺമെന്റ് സ്‌കൂളിലെ 6,7 ക്ലാസ്സിലെ കുട്ടികൾക്ക് സ്റ്റീൽ വാട്ടർ ബോട്ടിൽ വിതരണം ചെയ്യുന്നതിനാണ് പദ്ധതി.എൽ.പി.സ്‌കൂളിൽ വീഡിയോ കോൺഫറൻസ് സംവിധാനം ഉൾപ്പെടെ സ്മാർട്ട് ക്ലാസ്സ് റൂം ഒരുക്കാനും വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.
പ്രളയ ദുരന്തത്തിൽ നാശം സംഭവിച്ച് വീടുകളുടെ പുനരുദ്ധാരണം നടത്തുന്നതിനും വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. പ്രളയ ദുരന്തത്തിൽ നാശം സംഭവിച്ച തോടുകളുടെയും വരമ്പുകളുടെയും കൃഷിയിടങ്ങളുടെയും പുനരുദ്ധാരണത്തിനുകൂടി പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ മലപ്പുറം അസിസ്റ്റന്റ് കളക്ടർ ശ്രീ.വികൽപ് ഭരദ്വാജ് വികസന സെമിനാർ ഉദ്ഘാടനം ചെയ്തു. 2019-20 വർഷത്തേക്ക് തയ്യാറാക്കിയ കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.സബാഹ്.എ.പി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉമ്മുകുൽസു ടീച്ചർ, എൻ.മൊയ്തീൻകുട്ടി, ഷമീല ടീച്ചർ, മൊയ്തീൻകുട്ടി മാസ്റ്റർ, കെ.കെ.രാജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വെട്ടം ആലിക്കോയ, കെ.എം.സുഹറ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.ഷംല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഖദീജ പാറോളി , മെമ്പർ്മാരായ കൈപ്പള്ളി അബ്ദുള്ളകുട്ടി, ടി.അബ്ദു, ആയിഷ, കെടി.സിദ്ദിഖ്, മാണിക്യൻ , ടി.കെ.റസീന, മൊയ്തു എടയൂർ, രഹ്ന, സിനോബിയ, ബി.ഡി.ഒ കെ.അജിത, ജോയിന്റ്.ബി.ഡി.ഒ നളിലി.പി, ആസൂത്രണ സമിതി വൈസ് ചെയർമാൻ അബൂബക്കർ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here