ഒരു യന്ത്രം കൂടി എത്തി; ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ ഡയാലിസിസ് യന്ത്രങ്ങളുടെ എണ്ണം ഏഴായി
വളാഞ്ചേരി∙ ശിഹാബ് തങ്ങൾ സെന്റർ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ വളാഞ്ചേരി നിസാർ ആശുപത്രി സമുച്ചയത്തിൽ പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിൽ പുതുതായി ഒരു ഡയാലിസിസ് യന്ത്രം കൂടി എത്തി. ഇതോടെ ഇവിടെയുള്ള വർധിച്ചു. ഇതോടെ ദിവസം രണ്ടു ഷിഫ്റ്റുകളിലായി 14 പേർക്ക് ഇവിടെ ഡയാലിസിസ് ചെയ്യാൻ സൗകര്യമുണ്ടാകും. കഴിഞ്ഞ ജനുവരി ഒന്നിനാണ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ പ്രവർത്തനം തുടങ്ങിയത്.
പാവപ്പെട്ടവരും സാധാരണക്കാരുമായ വൃക്കരോഗികൾക്കു സൗജന്യമായാണ് ഡയാലിസിസ് നടത്തുന്നത്. ആവശ്യമായ മരുന്നുകളും ഡയാലിസർ ഉൾപ്പെടെയുള്ള മരുന്നുകളും മാത്രമേ രോഗികൾ കരുതേണ്ടതുള്ളൂ. ഈ സേവനത്തിനു മാത്രം സെന്ററിനു മാസം ഒന്നേമുക്കാൽ ലക്ഷം രൂപ ചെലവു വരുന്നുണ്ട്. സുമനസ്സുകളുടെ സഹായങ്ങളും കെഎംസിസി അടക്കമുള്ള സംഘടനകളുടെ സഹകരണവും ലഭിക്കുന്നുണ്ട്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here