HomeNewsDevelopmentsകമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി

കമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി

vellimankunnu-anganwadi-documents

കമ്മുട്ടിക്കുളം വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്; ഭൂമിയുടെ രേഖകൾ കൈമാറി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ പതിനൊന്നാം ഡിവിഷൻ (കമ്മുട്ടിക്കുളത്തെ വെള്ളിമാൻകുന്ന് അംഗൻവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങാൻ സാധ്യത തെളിഞ്ഞു. ബാവപ്പടിയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അംഗൻവാടിക്ക് സ്വന്തമായി സ്ഥലം ജനകീയ കൂട്ടായ്മയിൽ ലഭ്യമായി. നാട്ടുകാരിൽ നിന്നും പിരിവെടുത്ത തുകയുപയോഗിച്ച് വാങ്ങിയ 3 സെന്റ് സ്ഥലത്തിന്റെ ആധാരം വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ, മുനിസിപ്പൽ സെക്രട്ടറി എച്ച് സീന എന്നിവർക്ക് വെള്ളിമാൻകുന്ന് അംഗൻവാടി വെൽഫെയർ കമ്മിറ്റിയുടെ ചെയർമാൻ ടി.സിദ്ദീഖ് മാസ്റ്റർ കൈമാറി.
vellimankunnu-anganwadi-documents
കൗൺസിലർമാരായ നാലകത്ത് നൗഷാദ്, കെ സിദ്ധീഖ് ഹാജി, മുൻ കൗൺസിലർ കെ വസന്ത വേലായുധൻ, കെ പി യാസർ അറഫാത്ത്, ടി കെ ആബിദലി, പാണതൊടി ജാഫർ അലി, യു മുഹമ്മദ് അലി മാസ്റ്റർ, കെ പി വാഹിദ് മാസ്റ്റർ, എം ഹസ്സൻ മൊയ്തീൻ, വി അസൈനാർ ഹാജി, ഒ. ശാന്തകുമാരി, കെ ബീന, ടി ടി മുഹമ്മദ് ബഷീർ എന്നിവർ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!