മെഡിക്കൽ ഷോപ്പുകൾ ഇന്ന് അടച്ചിടും
മലപ്പുറം : വ്യാപാരമേഖല പൂർണമായും വൻകിടക്കാർക്കു തുറന്നുകൊടുക്കാൻ ഇ–ഫാർമസി നിയമവിധേയമാക്കിക്കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ കരട് വിജ്‌ഞാപനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് 28നു കടയടപ്പ് സമരം നടത്തുമെന്ന് ഓൾ കേരള കെമിസ്റ്റ് ആൻഡ് ഡ്രഗ്ഗിസ്റ്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അറിയിച്ചു.
ഓൾ ഇന്ത്യാ ഓർഗനൈസേഷൻ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റിന്റെ ആഹ്വാനപ്രകാരമാണ് സമരം. നിയമ ഭേദഗതിയിലൂടെ ഓൺലൈൻ വ്യാപാരത്തിനായി വാൾമാർട്ട് പോലുള്ള ആഗോള ഭീമൻമാർക്ക് ചില്ലറ ഔഷധ വ്യാപാര മേഖല തുറന്നുകൊടുക്കും. 8.5 ലക്ഷം തൊഴിലാളികളും കുടുംബങ്ങളുമടക്കം ഒന്നര കോടിയോളം ജനങ്ങൾ അനാഥരാകും. ഫാർമസിസ്റ്റുകളുടെ സേവനവും ഇല്ലാതാകും. വ്യാജ മരുന്നുകളുടെ കുത്തിയൊഴുക്ക് കൂട്ടുന്നതിനും കേന്ദ്രസർക്കാർ നീക്കം കാരണമാകും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here