പുതുവർഷത്തിൽ ആശംസകാർഡുകൾക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തി വളാഞ്ചേരി നിസാര്‍ ഹോസ്പിറ്റലിലെ ജീവനക്കാർ
വളാഞ്ചേരി: പുതുവര്‍ഷത്തെ നിസാര്‍ ഹോസ്പിറ്റലിലെ ആരോഗ്യപ്രവര്‍ത്തകര്‍ വരവേറ്റത് ആശംസകാര്‍ഡുകള്‍ക്കൊപ്പം ‘പ്രതിഷേധം’ കൂടി രേഖപ്പെടുത്തിയാണ്. നൂറോളം ജീവനക്കാരാണ് പ്രതിഷേധകാര്‍ഡുകളുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. വളരെ മികച്ച കാര്‍ഡുകളാണ് എല്ലാമെന്ന് ‘വര ഫെെന്‍ ആര്‍ട്ട്സ് കോളേജ്’ മേധാവി ശ്രീ.സുരേഷ് മേച്ചേരി അഭിപ്രായപ്പെട്ടു.
പുതുവര്‍ഷദിനത്തില്‍ പൊതുജനങ്ങള്‍ക്കായി നിര്‍മ്മിച്ച കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചു.
എല്ലാ പ്രതിഷേധ കാര്‍ഡുകളും കൂടുതല്‍ ആളുകളിലൂടെ കെെമാറ്റം ചെയ്യപ്പെടേണ്ടവ ആണെന്നും, ഇത്തരത്തിലുള്ള വെെവിധ്യമാര്‍ന്ന കലാസൃഷ്ടികളിലൂടെയുള്ള അടയാളപ്പെടുത്തലുകള്‍ കാലത്തിന്റെ ആവശ്യമാണെന്നും ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോ.എന്‍.എം മുജീബ് റഹ്മാന്‍ അഭിപ്രായപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here