HomeNewsPublic Issueകോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ

കോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ

chicken-waste-vendallur

കോഴി, ഇറച്ചി അവശിഷ്ടങ്ങൾ തള്ളുന്നത് തോട്ടിലേക്ക് ; കൃഷി ചെയ്യാനാകാതെ കർഷകർ

വളാഞ്ചേരി: ഇരുട്ടിന്റെ മറവിൽ വളാഞ്ചേരി മുൻസിപ്പാലിറ്റി അതിർത്തിയിൽ പെട്ട കൊട്ടാരം, കൊളമംഗലം ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ തോടുകളിലേക്ക് സാമൂഹ്യ ദ്രോഹികൾ കോഴിയ വശിഷ്ങ്ങളും മറ്റു മാംസങ്ങളും മാലിന്യങ്ങളും വലിച്ചെറിയുന്നത് തോടുകളിലൂടെ ചെന്നെത്തുന്നത് നൂറ് കണക്കിന് കർഷകർ കൃഷി ചെയ്യുന്ന വെണ്ടല്ലൂർ പുഞ്ചപ്പാടത്തേക്കാണ്. ചാക്കുകളിൽ കെട്ടിയും അല്ലാതെയും വയലിലേക്കെത്തുന്ന ഇത്തരം മാലിന്യങ്ങൾ മൂലം കർഷകർ ദുരിതത്തിലായിരിക്കുകയാണ്.
chicken-waste-vendallur
വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കോഴി-മാട് അറവുശാലകൾക്കെല്ലാം ലൈസൻസ് നൽകുന്നതിനു മുമ്പ് സ്ഥാപനത്തിൽ തന്നെ ശുചീകരണ പ്ലാന്റ് ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നും അല്ലാത്തപക്ഷം അധികൃതർ സ്ഥാപനത്തിന് ലൈസൻസ് നൽകരുതെന്നും ഇരിമ്പിളിയം പഞ്ചായത്ത് കിസാൻ കോൺഗ്രസ് അധികൃതരോടാവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് വളാഞ്ചേരി മുനിസിപ്പാലിറ്റി ഉൾപ്പെടെയുള്ള തൊട്ടടുത്ത മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. കിസാൻ കോൺഗ്രസ് കോട്ടക്കൽ മണ്ഡലം സെക്രട്ടറി ബാവ മാഷ് യോഗം ഉൽഘാടനം ചെയ്തു. ഇരിമ്പിളിയം പഞ്ചായത്ത് സെക്രട്ടറി ദാമോദരൻ മങ്കേരി, ഇല്ലത്തപ്പടി കുഞാനു, പി സേതുമാധവൻ നായർ എന്നിവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!