HomeNewsDevelopmentsഎം.എൽ.എ‌‌യുടെ ഇടപെടൽ; വളാഞ്ചേരി-കൊളമംഗലം റോഡിന്റെ തകരാർ പരിഹരിച്ചു

എം.എൽ.എ‌‌യുടെ ഇടപെടൽ; വളാഞ്ചേരി-കൊളമംഗലം റോഡിന്റെ തകരാർ പരിഹരിച്ചു

road-work

എം.എൽ.എ‌‌യുടെ ഇടപെടൽ; വളാഞ്ചേരി-കൊളമംഗലം റോഡിന്റെ തകരാർ പരിഹരിച്ചു

വളാഞ്ചേരി: ഈ മാസം ആദ്യം റബ്ബറൈസ് ചെയ്ത് നവീകരിച്ച വളാഞ്ചേരി അങ്ങാടിപ്പുറം റോഡിലെ കൊളമംഗലം ഭാഗം വരെയുള്ള സ്ഥലങ്ങളിൽ വിവിധയിടങ്ങളിൽ കണ്ടെത്തിയ തകർച്ചക്ക് പരിഹാരം. സ്ഥലം എം.എൽ.എ പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി. പൊതുമരാമത്ത് റോഡ് വിഭാഗം പൊന്നാനി സബ് ഡിവിഷൻ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയറോട് ഇക്കാര്യം പരിശോധിച്ച് ഉടൻ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുവാൻ എം.എൽ.എ ആവശ്യപ്പെട്ടു. അടുത്ത ദിവസം തന്നെ ഇത് പരിഹരിക്കുമെന്നും മരാമത്ത് അധികൃതർ എം.എൽ.എ യെ അറിയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പണികൾ തീർത്തത്.
road-work
ഈ മാസം ആദ്യമാണ് പെരിന്തൽ‌മണ്ണ റോഡിൽ കൊളമംഗലം വരെയുള്ള ഭാഗത്ത് റോഡ് ടാർ ചെയ്തത്. പണികഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും മുൻസിപ്പൽ ഷോപ്പിങ്ങ് കോം‌പ്ലക്സിന് മുന്നിൽ റോഡ് തകർന്ന് തുടങ്ങിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!