HomeNewsFestivalsകുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു

കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു

കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു

കുറ്റിപ്പുറം : കോവിഡ് നിയന്ത്രണങ്ങൾക്കിടെ കുറ്റിപ്പുറം നൊട്ടനാലുക്കൽ ദേശതാലപ്പൊലി ആചാരങ്ങളോടെ ആഘോഷിച്ചു. ക്ഷേത്രപൂജാചടങ്ങുകൾക്കുശേഷം സോപാനസംഗീതമുണ്ടായി. തുടർന്ന് മാരായത്ത് മച്ചകത്ത് പാട്ടുകുറിച്ചതിനുശേഷം ക്ഷേത്രമണ്ഡപത്തിൽ പറനിറപ്പുണ്ടായി.
nottanalukkal-2021
പഞ്ചാരിമേളത്തിനുശേഷം മാരായത്ത് മച്ചകത്തുനിന്ന് ഭഗവതി എഴുന്നള്ളി. ഉച്ചയ്ക്കുശേഷം ക്ഷേത്രമുറ്റത്തെ നൊട്ടനാൽത്തറയിൽ ആലങ്കോട് ഗിരീഷും സംഘവും മേളപ്പെരുക്കം തീർത്തു. വൈകീട്ട് പൂതൻ, തിറ, കാവുതീണ്ടലുണ്ടായി. തുടർന്ന് കാളവേലയും ഉണ്ടായി. ഗുരുതി തർപ്പണം, തെണ്ടുകയറ്റൽ എന്നിവയ്ക്കുശേഷം കൂറവലിക്കുന്നതോടെ ദേശതാലപ്പൊലി ചടങ്ങുകൾ സമാപിക്കും.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!