HomeNewsReligionചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി

ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി

chellur-parakkunnath-2021

ചെല്ലൂർ പറക്കുന്നത്ത് ക്ഷേത്രോത്സവത്തിന് കൊടിയേറി

കുറ്റിപ്പുറം : ചെല്ലൂർ പറക്കുന്നത്ത് ഭഗവതീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 11-നും 12-നുമാണ് ഉത്സവം. മാനേജിങ് ട്രസ്റ്റി കെ.ആർ. ജനാർദ്ദനമേനോൻ ഉത്സവത്തിന്‌ മുന്നോടിയായുള്ള കൊടിക്കൂറ ക്ഷേത്ര കൊടിമരത്തിൽ ഉയർത്തി.
chellur-parakkunnath-2021
വിശേഷാൽ പൂജയ്ക്കുശേഷം മേൽശാന്തി പറക്കുന്നത്ത് കൃഷ്ണൻ ദേവിയുടെ ശ്രീലകത്തും കീഴ്ശാന്തി പറക്കുന്നത്ത് മോഹനൻ ചാത്തൻ സ്വാമിയുടെ ശ്രീലകത്തും നാട്ടാചാരപ്രകാരം സമ്മതം ചോദിച്ച് കൊടിക്കൂറ തൂക്കി. കെ.സി. ദേവാനന്ദ്, കൊല്ലോടി മുരളി, കെ. ബാലകൃഷ്ണൻ, അർജുൻ കൊല്ലോടി എന്നിവർ നേതൃത്വം നൽകി. ട്രസ്റ്റ് മെമ്പർമാരായ കെ.സി ദേവാനന്ദ്, കൊല്ലോടി മുരളി, കെ.ബാലകൃഷ്ണൻ, അർജുൻ കൊല്ലോടി എന്നിവർ നേതൃത്വം കൊടുത്തു. പറക്കുന്നത്ത് കൃഷ്ണൻ പൂജാരി, പറക്കുന്നത്ത് മോഹൻ പൂജാരി എന്നിവർ കാർമ്മികത്വം വഹിച്ചു. സർക്കാർ കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കും ചടങ്ങുകൾ നടത്തുകയെന്ന് മാനേജിംഗ് ട്രസ്റ്റി കെ.ആർ ജനാർദ്ദന മേനോൻ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!