ചെഗുവേര ‘സ്വപ്‌നക്കൂട്’ പദ്ധതി; ആദ്യവീട് സമർപ്പിച്ചു
വളാഞ്ചേരി: ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം പത്താംവാർഷികത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച സ്വപ്നക്കൂട് ഭവനപദ്ധതിയിലുൾപ്പെടുത്തി നിർമ്മിച്ച ആദ്യവീടിന്റെ സമർപ്പണം നടന്നു. വലിയകുന്ന് ആലുംകൂടത്ത് നിർധനയായ വീട്ടമ്മ ചേലപ്പാറ പദ്മിനിക്കും മകൾക്കുമാണ് വീട് നിർമ്മിച്ചുനൽകിയത്. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുധീർ നമ്പൂതിരിയുംചേർന്ന് താക്കോൽദാനം നിർവഹിച്ചു. സ്നേഹസംഗമം ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു.
ഡോ. എൻ.എം. മുജീബ് റഹ്‌മാൻ അധ്യക്ഷനായി. ഡോ. എൻ. മുഹമ്മദാലി, വി.പി. ലത്തീഫ് കുറ്റിപ്പുറം, നജീബ് കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് റജുല, കെ.പി.എ. സത്താർ, വി.ടി. അമീർ, പി.സി.എ. നൂർ, അഷറഫലി കാളിയത്ത്, പി. മാനവേന്ദ്രനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. മേൽശാന്തിയെ ഉപഹാരം നല്കി ആദരിച്ചു.
ഇരിമ്പിളിയം മോസ്കോയിൽ ഒരു വീട് ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനം ചെഗുവേര കോ-ഓർഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ നിർവഹിച്ചു. പത്താംവാർഷികത്തിൽ പത്ത് വീടുകൾ നിർമിച്ചുനൽകുയാണ് സംഘടനയുടെ ലക്ഷ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here