വളാഞ്ചേരി നഗരസഭയിലെ ആദ്യ സേവനകേന്ദ്രത്തിന് മുക്കിലപ്പീടികയിൽ തുടക്കമായി
വളാഞ്ചേരി: സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങളും, നഗരസഭയിൽ നിന്നുമുള്ള വ്യത്യസ്ത സേവനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാവുന്നതിനും വാർഡ് കൗൺസിലറുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി വളാഞ്ചേരിയിൽ സേവന കേന്ദ്രം ആരംഭിച്ചു.
19-ാം വാർഡ് മുക്കിലപിടികയിലാണ് സേവനകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. മുക്കിലപ്പീടിക വാർഡ് വികസന കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം കൗൺസിലർ യു. മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വികസനകേന്ദ്രം നഗരസഭയിൽ ഇത്തരത്തിൽ ആദ്യത്തേതാണ്.
മുക്കിലപ്പീടിക അങ്ങാടിയിൽ വികസനകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ നിർവഹിച്ചു. വാർഡ് കൗൺസിലർ യു. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, വെൽഫെയർ പാർട്ടി കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ട് ടി.എം.പത്മകുമാർ, എം.ഐ.പി. വെസ്റ്റ് ചെയർമാൻ വി.പി.എം. സാലിഹ്, വളാഞ്ചേരി പ്രസ്സ് ഫോറം പ്രസിഡന്റ് കബീർ പാണ്ടികശാല എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.വി. സഫീർഷ സ്വാഗതവും, പ്രൊഫ. കെ.ടി. ഹംസ നന്ദിയും പറഞ്ഞു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here