HomeNewsAgricultureഎടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി

എടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി

flower-edayur-harvest

എടയൂരില്‍ പുഷ്പ കൃഷി പദ്ധതി വിളവെടുപ്പ് നടത്തി

എടയൂര്‍:എടയൂര്‍ ഗ്രാമപഞ്ചായത്തിന്‍റെ 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉല്‍പാദന മേഘലയില്‍ നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയാണ് പൂവിളി പുഷ്പ കൃഷി പദ്ധതി. ഒരു ലക്ഷം രൂപ വകയിരുത്തി കുടുംബശ്രീ, തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തി 3000 തൈകള്‍ വെച്ച് പിടിപ്പിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ വിളവെടുപ്പ് 11/08/2021 ബുധനാഴ്ച്ച കാലത്ത് 10 മണിക്ക് എടയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹീമിന്‍റെ അദ്ധ്യക്ഷതയില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എം.കെ റഫീഖ വിളവെടുപ്പ് നടത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക് പഞ്ചായത്ത് പ്രസിഡന്‍റ് വസീമ വേളേരി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.പി സബാഹ്, വളാഞ്ചേരി പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ അഷറഫ്, വൈസ് പ്രസിഡന്‍റ് കെ.പി വേലായുധന്‍, കൃഷി ഓഫീസര്‍ വിഷ്ണു നാരായണന്‍, സെക്രട്ടറി അബ്ബാസ് പി.പി, ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായി. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ നേത്യത്വം നല്‍കിയ വാര്‍ഡ് മെമ്പര്‍ അയ്യൂബ്.പിടി യെ പ്രത്യേകം അഭിനന്ദിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!