‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളക്ക് 24ന് വളാഞ്ചേരിയിൽ തുടക്കമാകും
വളാഞ്ചേരി: ജില്ലാ കുടുംബശ്രീ മിഷനും വളാഞ്ചേരി നഗരസഭയും സംയുക്തമായി ജൂലൈ 24 മുതൽ 26 വരെ വളാഞ്ചേരി സര്വ്വീ സ് സഹകരണ ബാങ്കിന് സമീപത്ത് വെച്ച് കുടുംബശ്രീ ജില്ലാ തല ഭക്ഷ്യമേള ‘ഉമ്മാന്റെ വടക്കിനി’ സംഘടിപ്പിക്കുന്നു. ജില്ലയിലെ 15-ാമത്തെ ‘ഉമ്മാന്റെ വടക്കിനി’ ഭക്ഷ്യമേളയാണ് വളാഞ്ചേരിയിൽ വച്ച് സംഘടിപ്പിക്കുന്നത്. മേള 24ന് വൈകീട്ട് 4.00 ന് കോട്ടക്കൽ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം നിര്വകഹിക്കും.
കഫേ കുടുംബശ്രീയുടെ വിദഗ്ദ്ധ പരിശീലനം ലഭിച്ച ജില്ലയിലെ കഫേ യൂണിറ്റുകൾ തയ്യാറാക്കുന്ന തനതായ മായം കലരാത്ത വൈവിധ്യമാർന്ന ഭക്ഷണ പദാര്ത്ഥ ങ്ങളുടെ പ്രദര്ശ നവും വിപണനവും മേളയിൽ ഉണ്ടായിരിക്കുതാണ്. ദിവസവും വൈകീട്ട് 4 മുതല്‍ 09 വരെയായിരിക്കും മേള നടക്കുന്നത്.
കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കുന്ന വിഭവങ്ങളായ കരിഞ്ചീരകക്കോഴി, മലബാർ ദം ബിരിയാണി, ചിക്കൻ പൊള്ളിച്ചത്, ചതിക്കാത്ത സുന്ദരി, നൈസ് പത്തിരി, കപ്പ ബിരിയാണി, ഗ്രീൻ ചിക്കൻ, വിവിധ തരം പായസങ്ങൾ, ജ്യൂസുകൾ, വിവിധ തരം കേക്കുകൾ, വിവിധ തരം പലഹാരങ്ങൾ എന്നിവ മേളയുടെ പ്രത്യേക ആകര്ഷേണങ്ങളാണ്.
കുടുംബശ്രീ വനിതകൾ ഉല്പ്പാലദിപ്പിക്കുന്ന വിഭവങ്ങള്ക്ക് വിപണി കണ്ടെത്തുക, കലര്പ്പി ല്ലാത്തതും മായം കലരാത്തതും വൈവിധ്യവുമായ ഭക്ഷ്യ ഉല്പ്പിന്നങ്ങൾ പൊതു ജനങ്ങള്ക്ക് ലഭ്യമാക്കുക എന്നിവയാണ് മേളയുടെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ഭക്ഷ്യ ഉത്പ്പാദന യൂണിറ്റുകൾ മേളയിൽ സംബന്ധിക്കും. മേള ജൂലൈ 26 ന് രാത്രി 09 മണിക്ക് സമാപിക്കും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here