HomeNewsGeneralമാവണ്ടിയൂരിൽ ഭീതി പരത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം

മാവണ്ടിയൂരിൽ ഭീതി പരത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം

mavandiyoor-tiger

മാവണ്ടിയൂരിൽ ഭീതി പരത്തിയ ജീവി പുലിയല്ലെന്ന് സ്ഥിരീകരണം

എടയൂർ: എടയൂർ മാവണ്ടിയൂർ പ്രദേശത്ത് കഴിഞ്ഞ ദിവസം കണ്ടത് പുലിയെയല്ലെന്ന് സ്ഥിരീകരിച്ച് വനം ഉദ്യോഗസ്ഥർ. പുലിയാണെന്ന സംശയത്തെത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാവണ്ടിയൂരിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. എന്നാൽ അത് പുലിയല്ലെന്നും വെരുക് വർഗത്തിൽപ്പെട്ട കാട്ടുപൂച്ചയാണെന്നും നിലമ്പൂർ ഫോറസ്റ്റ് െഡപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കൃഷ്ണൻ പറഞ്ഞു. പുലിയുടേതാണെന്ന നിഗമനത്തിൽ നാട്ടിൽ പ്രചരിച്ച വീഡിയോയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave a reply

  • Default Comments (0)

Don`t copy text!