HomeNewsEducationActivityഉറവ് പദ്ധതിയുടെ നാലാം ഘട്ട ഉദ്ഘാടനം എടയൂർ കെ.എം.യു.പി സ്കൂളിൽ നടന്നു

ഉറവ് പദ്ധതിയുടെ നാലാം ഘട്ട ഉദ്ഘാടനം എടയൂർ കെ.എം.യു.പി സ്കൂളിൽ നടന്നു

uravu-4-kmup-edayur

ഉറവ് പദ്ധതിയുടെ നാലാം ഘട്ട ഉദ്ഘാടനം എടയൂർ കെ.എം.യു.പി സ്കൂളിൽ നടന്നു

എടയൂർ:അശരണർക്കൊരു കൈത്താങ്ങായി എടയൂർ കെ.എം.യു.പി സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഉറവ് പദ്ധതിയുടെ നാലാം ഘട്ടം ചെഗുവേര കൾച്ചറൽ ഫോറം ചീഫ് കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.ആർ ബിജു അധ്യക്ഷത വഹിച്ചു. ഭിന്നശേഷി വിഭാഗം വിദ്യാർത്ഥികൾക്കുള്ള പഠന സഹായികൾ കെ സിന്ധു ഏറ്റുവാങ്ങി. കോവിഡ് സഹായ കിറ്റുകൾ പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി വിതരണം ചെയ്തു. പി ഷെരീഫ് മാസ്റ്റർ, സുരേഷ് മലയത്ത്, കെ.വി സുധീർ മാസ്റ്റർ, കെ ഹരിദാസൻ, സ്റ്റാഫ് സെക്രട്ടറി കെ ജയചന്ദ്രൻ, എസ്.ആർ.ജി കൺവീനർ വി.ആർ രേഖ, പി.പി പ്രീത ടീച്ചർ, ഖാലിദ് തൊട്ടിയൻ, എം ഉമ്മർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ ഗൃഹ സന്ദർശനത്തിന് അധ്യാപകരായ കെ ഉഷാകുമാരി, സി.പി ഷഹർബാൻ, പി.ജി സുനീഷ, സി.പി ഷഹനാസ് എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!