സംഘർഷമൊഴിയാതെ പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറി സ്‌കൂൾ
പുലാമന്തോൾ: വിദ്യാർത്ഥി സംഘർഷം നിത്യ സംഭവമായി മാറി പുലാമന്തോൾ ഗവഃ ഹയർ സെകണ്ടറിസ്‌കൂൾ വിദ്യാഭ്യാസ-വികസന കാര്യങ്ങളിൽ മാതൃകാ വിദ്യാലയമായ സ്‌കൂളിന് അപമാനമായ രീതിയിൽ നടക്കുന്ന വിദ്യാർത്ഥി സംഘർഷങ്ങൾക്ക് നേതൃത്വം നൽകുന്നത് പത്താംക്ലാസ് -പ്ലസ് വൺ വിദ്യാർത്ഥികളാണെത്രെ. സ്‌കൂളിന്റെ ചരിത്രത്തിൽ കുറച്ചുവർഷങ്ങളായി തുടർന്നുപോരുന്ന ഈ കയ്യാങ്കളിയും തർക്കങ്ങളും തീർക്കാൻ ശ്രമിക്കാതെ എരിതീയിൽ എണ്ണയൊഴിക്കുന്ന പ്രവർത്തനങ്ങളുമായി പുറത്ത് നിന്നുള്ളവരും വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. സ്‌കൂൾ വിട്ട് പോകുന്ന സമയങ്ങളിലും-ഉച്ചനേരങ്ങളിലും സ്‌കൂളിന് പുറത്തായി അരങ്ങേറുന്ന വിദ്യാർത്ഥികളുടെ തർക്കങ്ങൾ പലപ്പോഴും കൂട്ടത്തല്ലിലാണ് അവസാനിക്കാർ പതിവ്. ഇത് പലപ്പോഴും അധ്യാപകർക്ക് നിയന്ത്രിക്കാൻ കഴിയാറുമില്ല.
പലപ്പോഴും വിദ്യാർത്ഥികളുടെ പോർവിളികൾ ഈ റൂട്ടിൽ വാഹനഗതാഗതം വരേ സ്‌തംഭിപ്പിക്കാറുണ്ട്. സ്‌കൂളിന് വെളിയിൽ നടക്കുന്ന കസർത്തുകളിൽ പലപ്പോഴും സ്‌കൂൾ പഠനം കഴിഞ്ഞു പോയവരും വിദ്യാർത്ഥികളുടെ വെളിയിൽ നിന്നുള്ള സുഹൃത്തുക്കളും പങ്കെടുക്കാറുണ്ടെന്ന് പരിസരവാസികൾ പറയുന്നു. പലപ്പോഴും അതിരുകടക്കുന്ന ഈ സംഘർഷങ്ങളിൽ നാട്ടുകാർ ഇടപെട്ടാണ് പിടിച്ചുമാറ്ററുള്ളത്. സ്‌കൂൾ ഗ്രൗണ്ടിൽ തർക്കങ്ങൾ ഉണ്ടായാൽ ആദ്യാപകർ പിടികൂടും എന്നതിനാൽ തന്നെ ഉച്ചസമയങ്ങളിൽ റോഡിൽ വെച്ചാണ് പലസമയങ്ങളിലും തമ്മിൽ തല്ല് നടക്കാറുള്ളത്. കഴിഞ്ഞ ദിവസം റോഡിൽ നടന്ന കൂട്ട തല്ലിൽ നിരവധി വിദ്യാർത്ഥികളാണ് പങ്കെടുത്തത്. അവസാനം നാട്ടുകാർ ഇവരെ ഓടിച്ചു വിടുകയായിരുന്നുവെത്രെ. കാലങ്ങളായി സ്‌കൂളിന് പരിസരത്ത് പിടിമുറുക്കിയിരുന്ന ലഹരി മാഫിയയുടെ സഹായങ്ങൾ സംഘർഷത്തിലുൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും വിദ്യാഭ്യാസ -വികസന കാര്യങ്ങളിൽ മാതൃകയായ കലാലയത്തിന് പേര് ദോഷം വരുത്തുന്ന സംഘർഷത്തിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾ ഏത് ഉന്നതൻറെ മകകളായാലും സ്‌കൂളിൽനിന്നും വിടുതൽ സർട്ടിഫിക്കറ്റ് നൽകി പറഞ്ഞയക്കാൻ അദ്ധ്യാപകർ അടക്കമുള്ളവർ ആർജ്ജവം കാണിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here