യുവതീ യുവാക്കൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിൽ ഉപകരണങ്ങളും പദ്ധതി ആരംഭിച്ചു
ദേശീയ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 18 നും 35നും മദ്ധ്യേ പ്രായമുള്ളതും SSLC വിജയിക്കാത്തതോ ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്നതോ ആയ ആളുകൾക്ക് സൗജന്യ തൊഴിൽ പരിശീലനവും തൊഴിൽ ഉപകരണങ്ങളൂം 3 മാസത്തെ പരിശീലന കാലയളവിൽ സ്റ്റൈപൻഡോട് കൂടി നൽകുന്നു. പദ്ധതിയുടെ ഉത്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആതവനാട് മുഹമ്മദ് കുട്ടി നിർവഹിച്ചു . ചടങ്ങിൽ ജില്ലാ പ്രോഗ്രാം ഓഫീസർ എ സാജിത അധ്യക്ഷത വഹിച്ചു. കെ കാദർ , എം നൗഷിബാ തുടങ്ങിയവർ സംസാരിച്ചു പദ്ധതിയിൽ അംഗമാകാൻ താല്പര്യമുള്ളവർ . കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 9633250250.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here