HomeNewsInitiativesവളാഞ്ചേരി കൂട്ടായ്മ സ്വരൂപിച്ച തുക നവംബർ ആറിന് വിതരണംചെയ്യും

വളാഞ്ചേരി കൂട്ടായ്മ സ്വരൂപിച്ച തുക നവംബർ ആറിന് വിതരണംചെയ്യും

fllod-relief

വളാഞ്ചേരി കൂട്ടായ്മ സ്വരൂപിച്ച തുക നവംബർ ആറിന് വിതരണംചെയ്യും

വളാഞ്ചേരി: പ്രളയമേഖലകളിൽ സഹായമെത്തിക്കാനായി ’വളാഞ്ചേരി കൂട്ടായ്മ’ പ്രവർത്തകർ സമാഹരിച്ചത് 10,90,000 രൂപ. നവംബർ ആറിന് വളാഞ്ചേരിയിൽ ഫണ്ട് വിതരണം നടക്കും.
flood-relief
തിരഞ്ഞെടുക്കപ്പെട്ട 40 കുടുംബങ്ങൾക്കാണ് ഈ തുക വിതരണംചെയ്യുക. വളാഞ്ചേരിയിലെയും പരിസരപ്രദേശങ്ങളിലെയും സന്നദ്ധ, യുവജന കൂട്ടായ്മകൾ, വാട്‌സ്‌ആപ്പ് ഗ്രൂപ്പുകൾ, എസ്.എ.പി. വിദ്യാർഥികൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ, മസ്ജിദുകൾ എന്നിവ കേന്ദ്രീകരിച്ചാണ് നിധി സമാഹരിച്ചത്.
Ads
പ്രളയത്തിൽ വളാഞ്ചേരി നഗരസഭയിലെയും കുറ്റിപ്പുറം, ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തുകളിലെയും വീടുകൾ തകർന്നവർക്കും സാധനങ്ങൾ നഷ്ടപ്പെട്ടവർക്കും സഹായമെത്തിക്കാനാണ് കൂട്ടായ്മ പ്രവർത്തിച്ചത്. അർഹരായവരെ കണ്ടെത്താനായി പത്തുപേരടങ്ങുന്ന ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നാൽപ്പത് കുടുംബങ്ങൾക്ക് സഹായംനൽകുന്നത്.
flood-relief
വീടുകൾ പൂർണമായും തകർന്ന ഏഴ് കുടുംബങ്ങൾക്ക് 50,000 രൂപവീതവും ഭാഗികമായി തകർന്ന എട്ട്‌ കുടുംബങ്ങൾക്ക് 35,000 രൂപവീതവും നൽകും. വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച ഏഴ് കുടുംബങ്ങൾക്ക് 25,000 രൂപവീതവും നഷ്ടങ്ങൾ നേരിട്ട 20 കുടുംബങ്ങൾക്ക് 10,000 രൂപവീതവുമാണ് നൽകുക.
flood-relief
വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം. കോളേജിൽ ചേർന്ന കൂട്ടായ്മയുടെ അവലോകനയോഗത്തിൽ കൺവീനർ ഡോ. എൻ.എം. മുജീബ്റഹ്‌മാൻ അധ്യക്ഷനായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!