HomeNewsCrimeഎടപ്പാളിലെ മര്‍ദനം: പരിക്കേറ്റ കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ഏഴു മണിക്കൂറിനു ശേഷം

എടപ്പാളിലെ മര്‍ദനം: പരിക്കേറ്റ കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ഏഴു മണിക്കൂറിനു ശേഷം

child-abuse

എടപ്പാളിലെ മര്‍ദനം: പരിക്കേറ്റ കുട്ടിക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ഏഴു മണിക്കൂറിനു ശേഷം

എടപ്പാൾ: സി.പി.എം നേതാവിന്റെ അക്രമത്തിൽ പരിക്കേറ്റ നാടോടിബാലികയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചത് ഏഴു മണിക്കൂറുകൾക്കു ശേഷം. രാവിലെ 9.30-ഓടെ നെറ്റിയിൽ ആഴത്തിലുള്ള മുറിവേറ്റ ബാലികയെ ആദ്യം എടപ്പാൾ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി മാതൃ-ശിശു കേന്ദ്രത്തിലുമെത്തിച്ചെങ്കിലും തുന്നലിടുകപോലും ചെയ്യാതെ പ്രാഥമിക ചികിത്സ നൽകി മുറി കെട്ടി വിടുകയായിരുന്നു. മുറിവ് തലയ്ക്കായതിനാൽ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയാണ് പൊന്നാനിയിൽനിന്ന് ചെയ്തത്.
child-abuse
ഇതിനുള്ള ഒരുക്കങ്ങൾക്കിടയിൽ ആശുപത്രിയിൽനിന്ന് ഇവരെ കാണാതാവുകയും പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസും ചേർന്ന് ഒന്നര മണിക്കൂറിനു ശേഷം കണ്ടെത്തുകയുംചെയ്തു. ശിശു സംരക്ഷണ സമിതിയുടെയും ബാലാവകാശ കമ്മിഷന്റെയുമെല്ലാം ഇടപെടലിനെത്തുടർന്ന് അഞ്ചുമണിക്കാണ് കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയത്. അതുവരെയും നെറ്റിയിൽ ആഴത്തിലുള്ള മുറിവുമായി കുട്ടി പോലീസിന്റെയും മറ്റധികൃതരുടെയും കൂടെ കഴിയുകയായിരുന്നു. ഈ കുട്ടിയുടെ താഴെയുള്ള കുട്ടിയെ ചൈൽഡ് ലൈൻ പ്രവർത്തകരിടപെട്ട് മഞ്ചേരിയിലെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്കും മാറ്റി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!