ദേശീയപാത സ്ഥലമെടുപ്പില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍
മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പില്‍ മുന്‍ തീരുമാനങ്ങളില്‍ നിന്നും വിഭിന്നമായി അനുനയ നീക്കവുമായി സര്‍ക്കാര്‍. ഏപ്രില്‍ 11ന് തിരുവന്തപുരത്ത് നടന്ന സര്വ്വക്ഷിയോഗത്തിനു ശേഷമാണ് ഇത്തരമൊരു മാറ്റം സര്‍ക്കാരില്‍ നിന്നുമുണ്ടായിരിക്കുന്നത്. ജനപ്രതിനിധികൾ അംഗീകരിച്ച അലൈൻമെന്റില് ഇനിയൊരു മാറ്റവുമുണ്ടാവില്ലെന്ന് ആവർത്തിച്ചിടത്താണ് നേരിയ ഭേദഗതിയാവാമെന്ന നിലപാട്.
ദേശീയപാത വിഷയത്തിൽ സമരം നടത്തുന്ന കീഴാറ്റൂരിലെ വയൽക്കിളികളെ വയൽക്കഴുകന്മാരായും മലപ്പുറത്തെ സമരക്കാരെ രാജ്യദ്രോഹികളും തീവ്രവാദികളുമായും ഉപമിച്ചതിന്പി ന്നാലെയാണ് ഇൗ മാറ്റം എന്നത് ശ്രദ്ധേയമാണ്. പഴയ അലൈന്മെന്റ് പ്രകാരം ദേശീയപാതയുടെ ഇരുഭാഗത്തേക്കും 22.5 മീറ്റര്‍ വീതം ഏറ്റെടുക്കണം എന്നതായിരുന്നു ധാരണ. എന്നാല്‍ പുതിയ അലൈന്‍മെന്റിന് സര്‍വ്വെ തുടങ്ങിയത് വളവ് നിവർത്താനും ആരാധനാലയങ്ങൾ സംരക്ഷിക്കാനും എന്ന പേരിലാണ്. ഈ കാര്യം ഉയര്‍ത്തി ചില പ്രദേശങ്ങളില്‍ 45 മീറ്റര്‍ വരെ സ്ഥലം ഏറ്റെടുക്കുന്ന സന്ദര്‍ഭം വരെയുണ്ടായിരിക്കുന്നു. പഴയ അലൈന്മെന്റ് പ്രകാരം സ്ഥലമെടുപ്പ് നടപ്പായാൽ നിലവിലെ അത്ര വീടുകളും വ്യാപാരസ്ഥാപനങ്ങളും നഷ്ടപ്പെടില്ലെന്നാണ് യോഗത്തിൽ പ്രതിനിധികൾ ചൂണ്ടിക്കാട്ടിയത്.
എ.ആർ നഗർ ഗ്രാമപഞ്ചായത്തിലെ കൊളപ്പുറത്തെയും അരീത്തോടിലെയും ഒേട്ടറെ വീടുകൾ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ യോഗത്തിൽ ധാരണയായി. ചേളാരിയിലെ വ്യാപാരസ്ഥാപനങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ആകാശപാതയാണ് വള്ളിക്കുന്ന് എം.എൽ.എ പി. അബ്ദുൽ ഹമീദ് ആവശ്യപ്പെട്ടത്. ഇടിമൂഴിക്കലിൽ 62 വീടുകളും 44 വ്യാപാരസ്ഥാപനങ്ങളും ബാങ്കുകളും പോസ്റ്റ് ഒാഫിസും പള്ളിയും നഷ്ടപ്പെടുന്നത് ഒഴിവാക്കിയുള്ള ബദൽ അലൈൻമെൻറ് പരിശോധിക്കാമെന്ന നിർദേശവും ഇദ്ദേഹം ഉന്നയിച്ചു.
തർക്കമേഖലയിൽ വീണ്ടും പരിശോധന നടത്തുന്നതോടെ നേരിയ അലൈൻമെൻറ് മാറ്റമുണ്ടാകുമെന്നാണ് സൂചന. ഒരാവശ്യവും തള്ളാതെ എല്ലാവശവും പരിശോധിച്ച് ദേശീയപാത വികസനം യാഥാർഥ്യമാക്കുമെന്ന ഉറപ്പിലാണ് സർവകക്ഷി യോഗം പിരിഞ്ഞത്. 45 മീറ്ററെന്ന വിഷയത്തിൽ സർവകക്ഷികളും ഒറ്റക്കെട്ടായി നിന്നതോടെ ബദൽ നിർദേശങ്ങൾ പൂർണമായും അപ്രസക്തമാവുകയും ചെയ്യും.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here