HomeNewsProtestവാഹനങ്ങൾ തടഞ്ഞും തടയാതെയും; വളാഞ്ചേരിയിലെ ഹർത്താൽ ഭാഗികം

വാഹനങ്ങൾ തടഞ്ഞും തടയാതെയും; വളാഞ്ചേരിയിലെ ഹർത്താൽ ഭാഗികം

bus stand

വാഹനങ്ങൾ തടഞ്ഞും തടയാതെയും; വളാഞ്ചേരിയിലെ ഹർത്താൽ ഭാഗികം

വളാഞ്ചേരി: കഞ്ഞിപ്പുര-മൂടാൽ ബൈപാസിനോടുള്ള അവഗണയിൽ പ്രതിഷേധിച്ച് വളാഞ്ചേരി മുൻസിപാലിറ്റി പരിധിയിൽ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കച്ചവടസ്ഥാപനങ്ങൾ എല്ലാം തന്നെ അടഞ്ഞുകിടന്നുവെങ്കിലും വാഹനങ്ങൾ പതിവുപോലെ ഓടി. രാവിലെ വലിയ വാഹങ്ങൾ അടക്കമുള്ള ദീർഘദൂര വാഹനങ്ങൾ വളാഞ്ചേരി ടൌണിലും കഞ്ഞിപ്പുരയിലും വച്ച് അല്പനേരം തടഞ്ഞിരുന്നെങ്കിലും പിന്നീടതുണ്ടായില്ല. തുറന്ന സ്ഥാപനങ്ങൾ സമരാനുകൂലികൾ അടപ്പിച്ചു എങ്കിലും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിച്ചു.reliance trends closing

സ്വകാര്യ ബസുകൾ സർസീസ് നടത്തുമെന്ന് ഇന്നലെ തന്നെ അറിയിച്ചിരുന്നു. എങ്കിലും ഇത് ഹർത്താലിനെ കുറിച്ചറിയാതെ നഗരത്തിലെത്തിയ യാത്രക്കാർക്ക് അനുഗ്രഹമായി. എന്നാലും ചെറിയ ഒരു വിഭാഗം ബസ് ഉടമകൾ ഹർത്താലുമായി സഹകരിച്ച് സർവീസ് നിർത്തി‌വച്ചു. കച്ചവട സ്ഥാപങ്ങൾ അടഞ്ഞു കിടന്നതിനാൽ ബസുകളിലും യാത്രക്കർ കുറവായിരുന്നു. രണ്ടാം ശനി അവധിയായതിനാൽ സർക്കാർ ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചിരുന്നില്ല.

ഹർത്താൽ നടത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെതന്നെ ഭിന്നാഭിപ്രായമുയർന്നിരുന്നു. ഹർത്താലിനെ തുടർന്ന് വളാഞ്ചേരിയിൽ വൻ പോലീസ് സന്നാഹം തന്നെ നിലയുറപ്പിച്ചിരുന്നു.

 


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!