സ്പന്ദനം പൂക്കാട്ടിരി നിർമ്മിക്കുന്ന സ്നേഹവീടിന് കട്ടിള വച്ചു
ഇരിമ്പിളിയം: പ്രളയത്തിൽ വീട് തകർന്ന ഇരിമ്പിളിയം മങ്കേരി സ്വദേശി ബനുഷാഹിദിന് പൂക്കാട്ടിരി കൂട്ടായ്മ വീട് വച്ച് കൊടുക്കുന്നു. പൂക്കാട്ടിരി കൂട്ടായ്മയിലെ അംഗങ്ങൾ നിർമ്മിച്ച് കൊടുക്കുന്ന വീടിന് ഇന്ന് രാവിലെ ജില്ലാ കളക്ടർ അമിത് മീണ ഐ.എ.എസ് കട്ടിള വയ്ക്കൽ കർമ്മം നിർവഹിച്ചു. കട്ടിള വയ്ക്കലിന്റെയും തുടർ നിർമ്മാണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനവും അദ്ദേഹം നിർമ്മിച്ചു. ഇരിമ്പിളിയം മങ്കേരിയിലാണ് വീട് നിർമ്മാണം പുരോഗമിക്കുന്നത്.
ഒരുമ എടയൂർ, സാന്ത്വനം വട്ടപ്പറമ്പ്, ഡോണാസ് പൂക്കാട്ടിരി, പുക്കാട്ടിരി വാട്ട്സാപ്പ് കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെ വിവിധ വ്യക്തികളുടെയും സന്നദ്ധ സംഘമകളുടെയും സംഭാവനകൾ സ്വീകരിച്ചാണ് സ്പന്ദനം പൂക്കാട്ടിരി കൂട്ടായ്മ ഈ സ്നേഹവീടിന്റെ നിർമ്മാണം നടത്തുന്നത്. പ്രളയത്തിൽ പൂർണ്ണമായി തകർന്ന വീടിന്റെ പുനർനിർമ്മാണമാണ് സ്പന്ദനം ഏറ്റെടുത്ത നടത്തുന്നത്.
വീടിന്റെ കട്ടിള വയ്ക്കൽ ചടങ്ങിൽ ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉമ്മു കുൽസു ടീച്ചർ, സ്പന്ദനം പൂക്കാട്ടിരി അഡ്മിൻ ഷെഫീക്ക് പാലാറ, സ്പന്ദനം ഡയറക്ടർമാരായ റഷീദ് കിഴിശ്ശേരി, ടി.ടി ജബ്ബാർ, വി.പി.എ ഷുക്കൂർ, ഡോണാസ് സെക്രട്ടറി വാഹിദ് തൊട്ടിയൻ, എൻ.ടി മുജീബ് തുടങ്ങീ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. വീടിന്റെ പണി ഉടൻ പൂർത്തിയാക്കുമെന്ന് കൺവീനർ ഹംസ വി.പി അറിയിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here